23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ തടവുകാരെ കാണാം, കത്തയയ്ക്കാം; ഇളവുമായി ജയിൽ വകുപ്പ്.
Kerala

ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ തടവുകാരെ കാണാം, കത്തയയ്ക്കാം; ഇളവുമായി ജയിൽ വകുപ്പ്.

സംസ്ഥാനത്തെ തടവുപുള്ളികൾക്കു ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അഭിഭാഷകരെയോ കാണുന്നതിനും കത്തുകൾ എഴുതുന്നതിനുമുള്ള നിയന്ത്രണത്തിൽ ഇളവനുവദിച്ചു. ആഴ്ചയിൽ രണ്ടോ അതിൽ കൂടുതലോ കൂടിക്കാഴ്ചകൾക്കും കത്തുകൾ അയയ്ക്കുന്നതിനും സൗകര്യമൊരുക്കാം. കൂടിക്കാഴ്ചയ്ക്ക് അരമണിക്കൂറാണു സമയം.

ജയിൽ സൂപ്രണ്ട് അനുവദിച്ചാൽ കൂടുതൽ സമയം എടുക്കാം. ഒരു തടവുകാരനുമായി കൂടിക്കാഴ്ച നടത്താവുന്നവരുടെ പരമാവധി എണ്ണം അഞ്ചായിരിക്കും. ശിക്ഷിക്കപ്പെടാത്ത ക്രിമിനൽ തടവുകാരുടെ കൂടിക്കാഴ്ച ജയിൽ ഓഫിസർക്കു കാണാവുന്ന വിധത്തിലായിരിക്കണം.

എന്നാൽ, അവരുടെ സംസാരം ജയിൽ ഓഫിസർ കേൾക്കാൻ പാടില്ല. സിവിൽ കേസിലെ തടവുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജയിൽ ഓഫിസറുടെ സാന്നിധ്യം ആവശ്യമില്ല.

Related posts

കുതിരാൻ കുതിക്കുന്നു ; മണിക്കൂറുകൾ നീണ്ട ബ്ലോക്ക്‌ ഇപ്പോൾ പഴങ്കഥ

Aswathi Kottiyoor

കു​ട്ടി​ക​ളു​ടെ സ്കൂ​ൾ പ്ര​വേ​ശ​നം; മാ​താ​പി​താ​ക്ക​ൾ​ക്ക് ര​ണ്ടു ഡോ​സ് വാ​ക്സി​ൻ നി​ർ​ബ​ന്ധം

Aswathi Kottiyoor

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന: കോ​ണ്‍​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ത്തും

Aswathi Kottiyoor
WordPress Image Lightbox