26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മാറ്റത്തിന്റെ പടവുകൾ കയറാൻ മുഴക്കുന്ന്
Kerala

മാറ്റത്തിന്റെ പടവുകൾ കയറാൻ മുഴക്കുന്ന്

വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്‌ വെളിച്ചമേകാനുള്ള ദൗത്യമേറ്റെടുത്ത്‌ സർവശിക്ഷാ കേരള. ‘സേവാസ്’ പദ്ധതിയിലൂടെ മുഴക്കുന്നിനെ ദത്തെടുത്ത്‌ സർവതലസ്‌പർശിയായ വികസന പ്രവർത്തനങ്ങൾക്കാണ്‌ എസ്‌എസ്‌കെ തയ്യാറെടുക്കുന്നത്‌. എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ മികവിലേക്കുള്ള വാതിൽ തുറക്കുന്ന വികസനമാണ്‌ ‘സേവാസ്’ ലക്ഷ്യമിടുന്നത്‌. അഞ്ചുവർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന പദ്ധതിയുടെ മാസ്‌റ്റർ പ്ലാൻ ഈ മാസം അവസാനം തയ്യാറാകും.
സെൽഫ് എമേർജിങ് വില്ലേജ് ത്രൂ അഡ്വാൻസ്ഡ് സപ്പോർട്ട് (സേവാസ്‌) പദ്ധതിയുടെ പ്രഥമലക്ഷ്യം പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക്‌ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ്‌. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസമേകി മുന്നോട്ട് നയിക്കുക, വിദ്യാഭ്യാസം, സാംസ്‌കാരിക അവബോധം എന്നിവയിൽ മികവുനേടാൻ സഹായിക്കുക, പരിമിതി നേരിടുന്ന കുട്ടികൾക്ക് ആത്മവിശ്വാസവും ജീവിത നൈപുണിയും ലഭിക്കുന്ന വിധത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തും.
പിന്നാക്കംനിൽക്കുന്ന 14 പഞ്ചായത്തുകളെയാണ് സംസ്ഥാനത്താകെ ദത്തെടുത്തത്. പട്ടികവർഗ കോളനികൾ കൂടുതലുള്ള പഞ്ചായത്ത്‌ എന്ന നിലയിലാണ്‌ മുഴക്കുന്നിനെ തെരഞ്ഞെടുത്തത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാകും പ്രവർത്തനം. വി ശിവദാസൻ എംപി, സണ്ണി ജോസഫ് എംഎൽഎ എന്നിവർ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡന്റ്‌ ടി ബിന്ദു ചെയർപേഴ്സണായും പഞ്ചായത്തുതല കമ്മിറ്റിയും വാർഡുതല കർമസമിതിയും രൂപീകരിച്ചു.
വാർഡുകളിലെ സാധ്യതകളും പരിമിതികളും കണ്ടെത്താൻ സന്നദ്ധ പ്രവർത്തരുടെ നേതൃത്വത്തിൽ വാർഡ്തല സമിതികൾ സർവേ നടത്തി. കുടിവെള്ളം, സാമ്പത്തിക പ്രയാസം തുടങ്ങി ഓരോ വാർഡിലും വ്യത്യസ്ത പ്രശ്നങ്ങളാണ് കണ്ടെത്തിയത്. വിവിധ വകുപ്പ് തലവൻമാർ സംയുക്തമായി നടത്തുന്ന ശിൽപ്പശാലയിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് പൊതുവിദ്യാഭ്യാസം, പട്ടികജാതി പട്ടികവർഗം, ആരോഗ്യം, തദ്ദേശം, ശിശുക്ഷേമം, സാമൂഹ്യക്ഷേമം, പൊലീസ്, എക്സൈസ് എന്നീ വകുപ്പുകൾ പഞ്ചായത്തിൽ നടപ്പാക്കാനാകുന്ന പദ്ധതികൾ തയ്യാറാക്കും. 30 ന് മാസ്റ്റർപ്ലാൻ തയ്യാറാക്കി പദ്ധതി പ്രഖ്യാപിക്കും.

Related posts

നെല്ല് സംഭരണം കാര്യക്ഷമമാക്കും: മന്ത്രി

Aswathi Kottiyoor

മാലൂരിൽ ഗൃഹനാഥൻ വീടിന് തീയിട്ടു ; അഗ്നിരക്ഷാ സേനയെത്തി അപകടമൊഴിവാക്കി

Aswathi Kottiyoor

ചര്‍ച്ചയില്‍ തീരുമാനമായില്ല, പി.ജി ഡോക്ടർമാരുടെ സമരം തുടരും

Aswathi Kottiyoor
WordPress Image Lightbox