24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തൃശൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ 12കാരിയായ പെൺകുട്ടിയുമായി രക്ഷപ്പെട്ട യുവാവ് പിടിയിൽ
Kerala

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ 12കാരിയായ പെൺകുട്ടിയുമായി രക്ഷപ്പെട്ട യുവാവ് പിടിയിൽ

തൃശൂരില്‍ ചൈല്‍ഡ് ലൈന്‍ അംഗങ്ങളെ ആക്രമിച്ച് പെണ്‍കുട്ടിയുമായി രക്ഷപ്പെട്ട് ഒളിവിലായിരുന്ന യുവാവിനേയും പെണ്‍കുട്ടിയേയും പുതുക്കാട് കണ്ടെത്തി. ഛത്തീസ്‌ഗഢ് സ്വദേശി ദീപക് കുമാര്‍ സിങ്ങാണ് (20) പിടിയിലായത്. ഒപ്പമുള്ള പെണ്‍കുട്ടിക്ക് 12 വയസ്സാണെന്നാണ്‌ പ്രാഥമിക വിവരം. ആക്രമണത്തില്‍ കുപ്പിച്ചില്ല് കൊണ്ട് ചൈല്‍ഡ് ലൈന്‍ അംഗത്തിന് പരിക്കേറ്റിരുന്നു. വെള്ളിയാഴ്‌ച രാവിലെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കൗണ്‍സലിങ്ങിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.

തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചും ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെ 20 മണിക്കൂറിനുശേഷം 12 കിലോമീറ്ററകലെ ആമ്പല്ലൂരില്‍നിന്നാണ് കസ്റ്റഡിയിലായത്. ദേശീയപാതയോരത്തു കൂടി നടന്നുപോയ ഇവരെ ഒരു ഹോംഗാര്‍ഡ് തിരിച്ചറിഞ്ഞ്‌ പൊലീസ് സ്റ്റേഷനിലേക്ക്‌ വിവരം നല്‍കുകയായിരുന്നു. ഇരുപതുകാരനായ കാമുകനേയും പന്ത്രണ്ടുകാരിയായ കാമുകിയേയും പൊലീസെത്തി പുതുക്കാട് സ്റ്റേഷനിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

ഛത്തീസ്‌ഗഢ് സ്വദേശികളായ തൊഴിലാളികള്‍ താമസിക്കുന്ന നന്തിക്കരയിലും തൊട്ടിപ്പാളിലും വെള്ളിയാഴ്‌ച രാത്രിതന്നെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ദീപക് കുമാര്‍ സിങ്ങിന്റെ നാട്ടുകാർ താമസിക്കുന്ന നന്തിക്കരയിൽ രാവിലെ എത്തിയപ്പോള്‍ പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞതിനെത്തുടര്‍ന്ന് ഇരുവരും നന്തിക്കരയില്‍ നിന്നും ആമ്പല്ലൂര്‍ ഭാഗത്തേക്ക് ദേശീയ പാതയിലൂടെ നടന്നു പോവുമ്പോഴാണ് ഗോംഗാര്‍ഡിന്റെ ശ്രദ്ധയില്‍ പ്പെടുന്നതും പിടിയിലാവുന്നതും. ദീപക് കുമാര്‍ സിങ്ങിനെ റെയില്‍വേ പൊലീസിനും പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും പുതുക്കാട് പൊലീസ് കൈമാറി.

Related posts

*വിവിധ ആശയങ്ങൾ പഠിക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരമുണ്ടാകണം- കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍.*

Aswathi Kottiyoor

വ്യാഴാഴ്ച മുതൽ കൂടുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

അമ്മ അച്ഛന്റെ മുഖത്ത് അമര്‍ത്തുന്നത് കണ്ടു’,13-കാരിയുടെ മൊഴി; ഭര്‍ത്താവിനെ കൊന്ന നഴ്‌സ് അറസ്റ്റില്‍.

Aswathi Kottiyoor
WordPress Image Lightbox