21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ബാലരാമപുരം–വിഴിഞ്ഞം റെയിൽപാത പണി ജനുവരിയിൽ; 42 മാസത്തിനുള്ളിൽ പൂർത്തിയാക്കും
Uncategorized

ബാലരാമപുരം–വിഴിഞ്ഞം റെയിൽപാത പണി ജനുവരിയിൽ; 42 മാസത്തിനുള്ളിൽ പൂർത്തിയാക്കും

തിരുവനന്തപുരം ∙ ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു വിഴിഞ്ഞം തുറമുഖത്തേക്കു നിർമിക്കുന്ന ടണൽ റെയിൽപാതയുടെ രൂപരേഖയായി. 2024 ജനുവരിയിൽ തുടങ്ങി 42 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കും.
തുരങ്കം നിർമിക്കുമ്പോൾ പുറത്തു നിന്ന് കൂടുതൽ നിർമാണ സാമഗ്രികൾ കൊണ്ടു വരുന്നതിനു പകരം തുരങ്കത്തിനുള്ളിലുള്ള പാറയും മണ്ണും കോൺക്രീറ്റ് ലൈനിങ് നൽകി ബലപ്പെടുത്തുന്ന ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് (എൻഎടിഎം) സ്വീകരിക്കാൻ തീരുമാനമായി.നിർമിച്ചു മുന്നോട്ടു പോകുന്നതനുസരിച്ചു സാഹചര്യങ്ങൾക്ക് യോജിച്ച രീതിയിൽ ചുറ്റുമുള്ള മണ്ണിനെയും പാറയെയും ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റു മാതൃകകളെ അപേക്ഷിച്ച് ചെലവു കുറവാണ്. ഇവിടെ നിന്നു നീക്കം ചെയ്യുന്ന മണ്ണ് നിർമാണ ജോലികൾക്ക് ഉപയോഗിക്കാനാകും.

Related posts

ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം,സംഭവം കൊല്ലത്ത്

Aswathi Kottiyoor

പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു.

Aswathi Kottiyoor

അപകട സാധ്യത: യാത്ര നിരോധിച്ച മൂന്നാര്‍ ഗ്യാപ് റോഡിലൂടെ കുട്ടികളുമായി സ്കൂൾ ബസ്, തടഞ്ഞ് തിരിച്ചയച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox