24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഓറിയന്റേഷന്‍ ക്ലാസ്
Iritty

ഓറിയന്റേഷന്‍ ക്ലാസ്

വെളിമാനം: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജീവിതത്തെ നേരിടാനുള്ള കഴിവുകള്‍, കരിയര്‍ അവബോധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഓറിയന്റേഷന്‍ ക്ലാസ് നടത്തി. മാനേജര്‍ ഫാ.ജോര്‍ജ് കളപ്പുര ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.എം.സി.റോസ, പിടിഎ പ്രസിഡന്റ് സജി ഇടിമണ്ണിക്കല്‍, പ്രധാനാധ്യാപകന്‍ ജോഷി ജോണ്‍, ഷാജി പീറ്റര്‍, സജി ജോസഫ്, കരിയര്‍ ഗൈഡ് ഡയസ് പി.ജോണ്‍, മദര്‍ പിടിഎ പ്രസിഡന്റ് സിനി എന്നിവര്‍ പ്രസംഗിച്ചു. മോട്ടിവേഷന്‍ സ്പീക്കറും ഇന്റര്‍നാഷണല്‍ ട്രയിനറുമായ ചന്ദ്രന്‍ നായര്‍ ക്ലാസ് നയിച്ചു. എന്‍എസ്എസ് വളണ്ടിയേഴ്‌സും സ്‌കൗട്ട്, ഗൈഡ് വിദ്യാര്‍ഥികളും നേതൃത്വം നല്‍കി. പിടിഎ ജനറല്‍ബോഡി യോഗവും മക്കളെ അറിയാന്‍ എന്ന വിഷയത്തില്‍ ക്ലാസുകളും നടന്നു.

Related posts

കീഴ്പ്പള്ളി സിഎച്ച്‌സിയിലെ മരം മുറിച്ചുമാറ്റാൻ – ലേല നടപടികള്‍ 30 ന്

Aswathi Kottiyoor

ഇരിട്ടിയിലെ ടോ​യ്‌​ല​റ്റ്‌ സ​മു​ച്ച​യം തു​റ​ന്നുകൊ​ടു​ത്തു

ഇരിട്ടി കുന്ന് ഇടിയുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി

Aswathi Kottiyoor
WordPress Image Lightbox