കേരള സംസ്ഥാന യുവ ജന ക്ഷേമ ബോർഡ് യുവസാഹിത്യ ക്യാമ്പ് – 2023 സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന 18നും 40 നും ഇടയിൽ പ്രായമുള്ളവർ തങ്ങളുടെ മലയാളത്തിലുള്ള രചനകൾ ജൂലൈ 31നു മുമ്പ് ഇ-മെയിൽ വിലാസത്തിലോ തപാൽ മുഖേനയോ അയയ്ക്കേണ്ടതാണ്.
മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകൾ ഡിറ്റിപി ചെയ്ത്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ബയോഡാറ്റ, വാട്‌സ്ആപ് നമ്പർ എന്നിവ സഹിതം നൽകേണ്ടതാണ്. കവിത 60 വരിയിലും കഥ 8 ഫുൾസ്ക്യാപ്പ് പേജിലും കവിയരുത്.
രചനകൾ അയയ്ക്കേണ്ട വിലാസം: sahithyacamp2023@gmail.com
തപാൽ വിലാസം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം-695043. കൂടുതൽ വിവരങ്ങൾക്ക് – 0484 2428071