29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • 17കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചത് ‘തമാശ’; 66കാരനെ വെറുതെവിട്ട് കോടതി; വ്യാപക പ്രതിഷേധം
Uncategorized

17കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചത് ‘തമാശ’; 66കാരനെ വെറുതെവിട്ട് കോടതി; വ്യാപക പ്രതിഷേധം

റോം∙ പതിനേഴു വയസ്സുള്ള വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സ്കൂളിലെ സുരക്ഷാ ജീവനക്കാരനായ അറുപത്താറുകാരനെ കുറ്റവിമുക്തനാക്കിയ ഇറ്റാലിയൻ കോടതിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥന്റേത് വെറും ‘തമാശ’ മാത്രമായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കോടതി വെറുതെ വിട്ടത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഇതിനെതിരെ കടുത്ത രോഷമുയരുകയാണ്.

റോമിലെ ഒരു സ്കൂളിൽ 2022 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. വിദ്യാർഥിനി ഒരു സുഹൃത്തിനൊപ്പം സ്കൂളിലെ കോണിപ്പടി കയറുന്നതിനിടെ ധരിച്ചിരുന്ന ട്രൗസർ അഴിഞ്ഞുപോകുകയും ഈ സമയം ഇവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ അന്റോണിയോ അവോള വിദ്യാർഥിനിയുടെ ഉൾവസ്ത്രത്തിലും സ്വകാര്യഭാഗത്തും സ്പർശിക്കുകയുമായിരുന്നു. ‘ഞാൻ തമാശ കാണിച്ചതാണെന്ന് അറിയാമല്ലോ’ എന്ന് അന്റോണിയോ പറഞ്ഞെന്നാണ് വിദ്യാർഥിനിയുടെ മൊഴി.വിചാരണയ്ക്കിടെ അന്റോണിയോ അവോള കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ താൻ അത് ഒരു ‘തമാശ’ എന്ന നിലയിലാണ് ചെയ്തതെന്നായിരുന്നു പ്രതിയുടെ വാദം. പെൺകുട്ടിയോട് ലൈംഗികാസക്തി ഇല്ലാതെയായിരുന്നു പ്രവൃത്തിയെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന പ്രവൃത്തി കുറ്റകൃത്യമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.

ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നത്. നിരവധിപ്പേർ സ്വകാര്യ ഭാഗങ്ങളിൽ സ്വയം സ്പ‌ർശിക്കുന്നതിന്റെ വിഡിയോകൾ പോസ്റ്റു ചെയ്തു. #10secondi എന്ന ഹാഷ്‌ടാഗും ട്രെൻഡിങ്ങായി. നടൻ പൗലോ കാമിലി, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരായ ചിയാര ഫെറാഗ്നി, ഫ്രാൻസെസ്കോ സിക്കോനെറ്റി തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തെത്തി.

‘ഭരണകൂടം നമ്മളെ സംരക്ഷിക്കേണ്ടതല്ലേ?’ എന്ന അടിക്കുറിപ്പോടെയാണ് പൗലോ കാമിലി വിഡിയോ പോസ്റ്റ് ചെയ്തത്. ‘‘10 സെക്കൻഡ് എന്നത് ദൈർഘ്യമേറിയതല്ലെന്ന് ആരാണ് തീരുമാനിക്കുന്നത്? ഒരാൾ ആക്രമിക്കപ്പെടുമ്പോൾ എങ്ങനെയാണ് സമയം കണക്കാക്കുന്നത്? സ്ത്രീകളുടെ ശരീരത്തിൽ ഒരു നിമിഷം പോലും തൊടാൻ പുരുഷന്മാർക്ക് അവകാശമില്ല.’’– ഫ്രാൻസെസ്കോ സിക്കോനെറ്റി കുറിച്ചു.

Related posts

നിപ പരിചരണത്തിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ മക്കളെ കാണാനെത്തി കെ കെ ശൈലജ

Aswathi Kottiyoor

നവകേരള സദസില്‍ ലീഗ് നേതാവ് സുബൈദയും; ഒന്നര വർഷം മുൻപ് പുറത്താക്കിയതെന്ന് നേതൃത്വം

Aswathi Kottiyoor

രാജസ്ഥാൻ ഇനി കളി കാണും; മുംബൈ ഇന്ത്യന്‍സ് തോൽക്കണം, ആർസിബി വൻ മാർജിനിൽ തകരണം!

Aswathi Kottiyoor
WordPress Image Lightbox