21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വിപണി പിടിക്കാന്‍ ആറളം കശുവണ്ടിപ്പരിപ്പ്
Kerala

വിപണി പിടിക്കാന്‍ ആറളം കശുവണ്ടിപ്പരിപ്പ്

ഏഷ്യയിലെതന്നെ മികച്ച ഗുണമേന്മയുള്ള ആറളം കശുവണ്ടി പരിപ്പിന് വിപണി വിപുലമാക്കാൻ പദ്ധതിയുമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്. നബാർഡ് ആദിവാസി വികസന ഫണ്ട് ഉപയോഗിച്ച് ആറളം പുനരധിവാസ മേഖലയിൽ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി ആർ ഡി) നേതൃത്വത്തിൽ വിപണനം നടത്തുന്ന ആറളം കശുവണ്ടി പരിപ്പിന്റെ വിൽപ്പനയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022 -–-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് വ്യവസായ കേന്ദ്രം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഒന്നേമുക്കാൽ ലക്ഷം രൂപ വകയിരുത്തി.
ആറളം വളയൻചാൽ, കക്കുവ മാർക്കറ്റിങ് കോംപ്ലക്സ്, എടൂർ റൂറൽമാർട്ട് എന്നിവിടങ്ങളിൽ കശുവണ്ടി പരിപ്പ് വിൽപ്പനയുണ്ട്. ആവശ്യക്കാർക്ക് നേരിട്ട് എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാന നഗരങ്ങളിലും മറ്റ് പ്രദേശങ്ങളിലും വിപണി ഒരുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ആറളം കോട്ടപ്പാറയിൽ കുടുംബശ്രീ പ്രവർത്തകരായ അഞ്ച് അംഗങ്ങളെ ഉൾപ്പെടുത്തി സിആർഡി രൂപീകരിച്ച ഉജ്വല ജെഎൽജി ഘടകമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മല്ലിക സുകു, ഉഷ സുഭാഷ്, ജിഷ, സിബി, നന്ദു മോൾ തങ്കമ്മ എന്നിവരാണ് അംഗങ്ങൾ. നബാർഡിന്റെ ആദിവാസി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം ഒരുക്കിയത്. കേരളാ ഗ്രാമീൺ ബാങ്കിൽനിന്ന്‌ അഞ്ച് ലക്ഷം രൂപ വായ്പയെടുത്താണ് യൂണിറ്റ് ആരംഭിച്ചത്. നബാർഡിൽനിന്ന് സബ്സിഡിയായി 3.75 ലക്ഷം രൂപയും ലഭിച്ചു.
നൂറ് കിലോ കശുവണ്ടിയാണ് പരിപ്പുണ്ടാക്കുന്നതിന് ദിവസവും പുഴുങ്ങിയെടുക്കുന്നത്. ശേഷം യന്ത്രത്തിൽ മുറിച്ചെടുക്കുന്ന കശുവണ്ടി എട്ട് മണിക്കൂർ വൈദ്യുത ഡ്രയറിൽ ഉണക്കി പായ്ക്കറ്റിൽ നിറയ്ക്കും. കിലോയ്ക്ക് 1000 രൂപയാണ് വില. 250 മുതൽ 500 ഗ്രാംവരെ പായ്ക്കിലും ലഭ്യമാണ്. ഒരു മാസം പിന്നിടുമ്പോൾ പ്രതിദിനം 10 കിലോവരെ കശുവണ്ടി പരിപ്പ് വിൽപ്പന നടക്കുന്നുണ്ട്. ആറളം കശുവണ്ടി പരിപ്പ് നേരിട്ട് വേണ്ടവർക്ക് 9747220309 നമ്പറിൽ വിളിച്ചാൽ എത്തിച്ചുനൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സി ആർ ഡി പ്രോഗ്രാം ഓഫീസർ ഇ സി ഷാജി പറഞ്ഞു.

Related posts

ശ​ബ​രി​മ​ല​ വെ​ര്‍​ച്വ​ല്‍ ക്യൂ: ​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ വ്യ​ക്ത​മാ​ക്ക​ണമെന്ന് ഹൈക്കോടതി

Aswathi Kottiyoor

നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌ ; ഇടവേളയില്ലാത്ത 36 മണിക്കൂർ പൂരാരവം

Aswathi Kottiyoor

ഓണക്കാലത്ത് പാലിന്റെയും പാലുത്പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം.

Aswathi Kottiyoor
WordPress Image Lightbox