26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വാഹന വായ്പക്ക് അപേക്ഷിക്കാം*
Uncategorized

വാഹന വായ്പക്ക് അപേക്ഷിക്കാം*

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതി(ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍/ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെ വാണിജ്യ വാഹനങ്ങള്‍ക്ക്) കീഴില്‍ വായ്പ അനുവദിക്കുന്നതിനായി തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 10 ലക്ഷം രൂപയാണ് വായ്പാ അനുവദിക്കുക.
അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷിക്കുന്നവര്‍ക്ക് വാഹനം ഓടിക്കുവാനുള്ള ലൈസന്‍സുണ്ടായിരിക്കണം. വായ്പാ തുക അഞ്ച് ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിനു മുകളില്‍ ഒമ്പത് ശതമാനവുമായിരിക്കും പലിശ നിരക്ക്. തുക 60 തുല്ല്യ മാസഗഡുക്കളായി (പിഴപലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. ഇ-ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പകള്‍ നല്‍കുന്നു. തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി എ കെ ജി ആശുപത്രിക്ക് സമീപമുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705036, 9400068513.
14/07/23

Related posts

വെളുക്കാനും സൗന്ദര്യത്തിനും ക്രീം തേക്കുന്നവരാണോ? ജാ​ഗ്രത, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!

Aswathi Kottiyoor

കമ്പിവേലിയില്‍ പുലി കുടുങ്ങി; ആശങ്കയോടെ നാട്ടുകാര്‍, കുതറിയോടിയാല്‍ അപകടം

Aswathi Kottiyoor

‘വോട്ടെടുപ്പ് നടക്കുന്നത് വികസനവും കരുതലും ചർച്ച ചെയ്ത്’; വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മനും കുടുംബവും;

Aswathi Kottiyoor
WordPress Image Lightbox