24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജകമരുന്ന് പരിശോധന സമിതിയുടെ നോട്ടിസ്
Uncategorized

വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജകമരുന്ന് പരിശോധന സമിതിയുടെ നോട്ടിസ്

ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തിവന്നിരുന്ന സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിനെതിരെ നോട്ടിസ് അയച്ച് ദേശീയ ഉത്തേജക മരുന്ന് പരിശോധനാ സമിതി (നാഷനൽ ആന്റി ഡോപ്പിങ് ഏജൻസി). ഉത്തേജക വിരുദ്ധ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഫോഗട്ടിനെതിരെ നോട്ടിസ് അയച്ചത്.

വിഷയത്തിൽ ഫോഗട്ട് രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും അറിയിച്ചു. വ്യാഴാഴ്ച ആരംഭിച്ച ബുഡാപെസ്റ്റിലെ റാങ്കിങ് സീരിസിൽ മത്സരിക്കാനിരിക്കെയാണ് ഫോഗട്ടിന് നോട്ടിസ് വരുന്നത്. നിലവിൽ ഏഷ്യൻ ഗെയിംസ് ചാംപ്യനാണ് ഫോഗട്ട്.

ജൂൺ 27ന് പരിശോധനയ്ക്ക് ഹാജരാകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ പരിശോധനയ്ക്കായി അന്ന് സമിതി ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഫോഗട്ട് ഹാജരായില്ലെന്നും നോട്ടിസിൽ പറയുന്നു.

Related posts

അവിടെ അങ്ങനെയാകാം’: കിഫ്ബി കടമെടുപ്പ് വിഷയത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

Aswathi Kottiyoor

ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു; 9 പേര്‍ക്ക് പരുക്ക്

Aswathi Kottiyoor

യുപിയിൽ കൂറ്റൻ ജലസംഭരണി തകർന്ന് അപകടം; 2 മരണം, 12 പേർക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox