സ്വകാര്യ കമ്പനികൾക്കു വൻ ലാഭമുണ്ടാക്കാനും സാധാരണക്കാരുടെയും കർഷകരുടെയും ദുരിതം ഇരട്ടിയാക്കാനും ഇതു വഴിവയ്ക്കും. സ്മാർട്ട് മീറ്റർ പദ്ധതി ഉടൻ റദ്ദാക്കണം’–സിപിഎം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു.
ജനതാദളിന്റെ(എസ്) വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴാണ് അതിനു വിരുദ്ധമായ നയം സിപിഎം വ്യക്തമാക്കിയത്. കേരള നേതൃത്വത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച ശേഷം പിബി നയം വ്യക്തമാക്കിയതാകാനാണ് സാധ്യത. പിബി തന്നെ സ്മാർട് മീറ്ററിനെതിരേ തിരിഞ്ഞതോടെ കേരളത്തിൽ നടപ്പാക്കാനുള്ള സാധ്യത കുറഞ്ഞു.
നേരത്തെ എൽഡിഎഫ് യോഗത്തിൽ സ്മാർട് മീറ്റർ നിർദേശം മന്ത്രി കെ.കൃഷ്ണൻകുട്ടി വച്ചപ്പോൾ സിപിഐ എതിർത്തിരുന്നു. എങ്കിലും പദ്ധതിക്കുള്ള ശ്രമം തുടരുന്ന രീതിയാണ് മന്ത്രി സ്വീകരിച്ചത്.
കേരളത്തിൽ സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിനെ വൈദ്യുതി ബോർഡിലെ ഭരണ, പ്രതിപക്ഷ സംഘടനകൾ ഒറ്റക്കെട്ടായി എതിർക്കുകയാണ്. സ്മാർട് മീറ്റർ സ്വകാര്യവൽക്കരണത്തിനു വഴി വയ്ക്കുന്നതാണെന്നും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനു കാരണമാകുമെന്നതിനാൽ തൊഴിലാളി വിരുദ്ധമാണെന്നുമാണു യൂണിയനുകളുടെ ആക്ഷേപം.