24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ബില്ലുകൾ പിടിച്ചുവയ്‌ക്കുന്നത്‌ ചോദ്യം ചെയ്യാം ; ഗവർണർക്കെതിരെ നിയമോപദേശം
Kerala

ബില്ലുകൾ പിടിച്ചുവയ്‌ക്കുന്നത്‌ ചോദ്യം ചെയ്യാം ; ഗവർണർക്കെതിരെ നിയമോപദേശം

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്‌ക്കുന്ന ഗവർണറുടെ നടപടി ചോദ്യംചെയ്യാമെന്ന്‌ സർക്കാരിന്‌ നിയമോപദേശം. മുതിർന്ന അഭിഭാഷകരായ ഫാലി എസ് നരിമാനും കെ കെ വേണുഗോപാലുമാണ്‌ നിയമോപദേശം നൽകിയത്‌.

ബില്ലുകൾ തന്നിഷ്ടപ്രകാരം തടഞ്ഞുവച്ച ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ്‌ സർക്കാർ തീരുമാനം. ബില്ലിൽ എത്രയുംവേഗം തീരുമാനമെടുക്കണമെന്നാണ്‌ വ്യവസ്ഥ. ബില്ലിൽ ഗവർണർക്ക്‌ നാല്‌ അധികാരങ്ങളാണ്‌ ഭരണഘടന നൽകുന്നത്‌. ബിൽ അതേപടി അംഗീകരിക്കുക, തനിക്ക്‌ വ്യക്തത വരുന്നതുവരെ തടഞ്ഞുവയ്‌ക്കുക, പുനഃപരിശോധനയ്‌ക്ക്‌ തിരിച്ചയക്കുക, രാഷ്‌ട്രപതിക്ക്‌ അയക്കുക. തിരിച്ച്‌ അയക്കുന്ന ബിൽ വീണ്ടും സഭ പാസാക്കിയാൽ ഗവർണർ ഒപ്പിടണം. അതുകൊണ്ടാണ്‌ വ്യക്തത വരുന്നതുവരെ തടഞ്ഞുവയ്‌ക്കുക എന്ന മാർഗം ദുരുപയോഗം ചെയ്യുന്നത്‌. ഇതിലും എത്രയുംവേഗം തീരുമാനമെടുക്കണം എന്നാണ്‌ വ്യവസ്ഥ. തീരുമാനവും അതിന്റെ കാരണവും സർക്കാരിനെ അറിയിക്കണം.

ഇത്‌ ചെയ്യാതെ സർക്കാരിനെ ഇരുട്ടിൽ നിർത്താനാണ്‌ ഗവർണറുടെ ശ്രമം. ബില്ലിൻമേൽ വ്യക്തത വരുത്തുന്നതിനുള്ള സമയപരിധി സംബന്ധിച്ച വിഷയം കോടതി മുമ്പാകെ അവതരിപ്പിക്കും. നിശ്ചിത കാലാവധി നിർണയിക്കണമെന്ന്‌ ആവശ്യപ്പെടാനാണ്‌ നിയമ വകുപ്പിന്റെയും ഉപദേശം. കേരള സഹകരണ സംഘങ്ങൾ ഭേദഗതി ബിൽ, കേരള ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാലാ ഭേദഗതി ബിൽ (ട്രിബ്യൂണലുകളുടെ നിയമനം), സർവകലാശാല രണ്ടാം നമ്പർ ഭേദഗതി ബിൽ, കേരള വനം (നിക്ഷിപ്‌തമാക്കലും ഏറ്റെടുക്കലും) ബിൽ, കലിക്കറ്റ്‌ സർവകലാശാല സെനറ്റും സിൻഡിക്കറ്റും (അഡ്‌ഹോക്‌ അറേഞ്ച്‌മെന്റ്‌) ബിൽ, കേരള പൊതുജനാരോഗ്യ ബിൽ, കേരള സർവകലാശാല രണ്ടാം നമ്പർ ഭേദഗതി ബിൽ ഉൾപ്പെടെ സർവകലാശാല നിയമ ഭേദഗതികൾ ബില്ലടക്കമാണ്‌ തടഞ്ഞുവച്ചിരിക്കുന്നത്‌.

Related posts

21 വയസ്സായിട്ട് മദ്യപിച്ചാല്‍ മതി,കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല

Aswathi Kottiyoor

നടപ്പാക്കാമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേ മാലിന്യ സംസ്‌കരണ പദ്ധതികൾ വിഭാവനം ചെയ്യാവൂ: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

സം​സ്ഥാ​നത​ല പ്ര​വേ​ശ​നോ​ത്സ​വം നാ​ളെ

Aswathi Kottiyoor
WordPress Image Lightbox