24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ കേഡറുമായി കേരളാ പൊലീസ്
Kerala

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ കേഡറുമായി കേരളാ പൊലീസ്

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സാങ്കേതിക മികവു പുലർത്തുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സൈബർ കേഡർ രൂപീകരിച്ചു. ടെലികമ്മ്യൂണിക്കേഷനിലെ മൂന്നിലൊന്നു വരുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. ഇവരെ സൈബർ സെല്ലുകളിലും സൈബർ ഡോമിലും നിയോഗിക്കും.

സൈബർ സേനയിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കും ടെലികമ്മ്യൂണിക്കേഷൻ എസ്പിക്കും ഡിജിപി നിർദേശം നൽകി. സൈബർ ഓപ്പറേഷൻസ് എസ്പി പരിശീലനത്തിനുള്ള കരട് കരിക്കുലം തയാറായിക്കിയിട്ടുണ്ട്.

കേരള പൊലീസ് അക്കാദമി ഡയറക്ടർ പരിശീലന ഷെഡ്യൂളും അധ്യാപകരെയും തീരുമാനിക്കും. 100 പേരുള്ള ബാച്ചുകളായാണ് പരിശീലനം. ആദ്യബാച്ചിന്റെ പരിശീലനം ജൂലൈ മൂന്നാം വാരം ആരംഭിക്കും. പരിശീലനത്തിന് ആവശ്യമായ സോഫ്റ്റുവെയർ ഉൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജമാക്കാൻ ഡിജിപി നിർദേശം നൽകി. സൈബർ ഓപ്പറേഷൻ ഐജിയുടെ മേൽനോട്ടത്തിലായിരിക്കും പരിശീലനം. പരീശീലനത്തിന്റെ പുരോഗതിയും സ്വീകരിച്ച നടപടികളും പൊലീസ് ആസ്ഥാനത്ത് അറിയിക്കാനും നിർദേശം നൽകി

Related posts

കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് ഉത്ഘാടനം ചെയ്തു

Aswathi Kottiyoor

ഡ്രൈവിംഗ്​ ടെസ്റ്റുകളും പരിശീലനവും ഇന്നുമുതൽ പുനരാരംഭിക്കുന്നു.

Aswathi Kottiyoor

പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഡോക്യുമെന്ററി പ്രദർശനം അംഗീകരിക്കാനാവില്ല’; തടയുമെന്ന് യുവമോർച്ച

Aswathi Kottiyoor
WordPress Image Lightbox