• Home
  • Kerala
  • ചെങ്കോട്ടയ്‌ക്ക്‌ സമീപവും വെള്ളമെത്തി; ഡൽഹിയിൽ ലക്ഷങ്ങൾ വെള്ളത്തിൽ
Kerala

ചെങ്കോട്ടയ്‌ക്ക്‌ സമീപവും വെള്ളമെത്തി; ഡൽഹിയിൽ ലക്ഷങ്ങൾ വെള്ളത്തിൽ

പ്രളയജലം വഹിച്ച്‌ യമുന ഉറഞ്ഞുതുള്ളിയതോടെ ഡൽഹിയിൽ ലക്ഷങ്ങൾ വെള്ളത്തിൽ. നദിയിലെ ജലനിരപ്പ്‌ സർവകലാ റെക്കൊർഡ് പിന്നിട്ട്‌ 208.66 മീറ്ററിലെത്തിയെന്ന്‌ കേന്ദ്ര ജല കമീഷൻ അറിയിച്ചു. ഇതുവരെ ഇരുപതിനായിരത്തോളം പേരെയാണ്‌ മാറ്റിപ്പാർപ്പിച്ചത്‌. യമുനാ തീരം മുഴുവൻ പ്രളയജലത്തിൽ മുങ്ങിയതോടെ റോഡരികിൽ തയ്യാറാക്കിയ താൽക്കാലി ഷെഡുകളിലേയ്‌ക്കാണ്‌ ജനങ്ങളെ മാറ്റിയത്‌. കുഞ്ഞുങ്ങളടക്കമുള്ളവർ പരിമിതമായ സൗകര്യത്തിലാണ്‌ ഇവിടങ്ങളിൽ കഴിയുന്നത്‌. ഇവർ തീരങ്ങളിൽ താമസിച്ചിരുന്ന കുടിലുകൾ ഒന്നൊഴിയാതെ പ്രളയം കവർന്നു.

മുഴുവൻ വിദ്യഭ്യാസസ്ഥാപനങ്ങളും ഞായർ വരെ അടച്ചിടാൻ നിർദേശം നൽകിയ ഡൽഹി സർക്കാർ, അവശ്യസർവീസുകൾ ഒഴികെയുള്ള ബാക്കി മുഴുവൻ ജീവനക്കാരോടും വീട്ടിലിരുന്ന്‌ ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. നഗരത്തിന്‌ അകത്തേയ്‌ക്കും പുറത്തേയ്‌ക്കും സഞ്ചരിക്കാൻ ഭാരവാഹനങ്ങൾക്ക്‌ അനുമതിയില്ല. വസീറാബാദ്, ചന്ദ്രവാൽ, ഓഖ്‌ല ജലശുദ്ധീകരണ പ്ലാന്റുകൾ പ്രളയത്തിൽ മുങ്ങിയതോടെ പമ്പിങ്‌ അവസാനിപ്പച്ചത്‌ കുടിവെള്ള ക്ഷാമവും രൂക്ഷമാക്കി.വസീറാബാദ് സ്‌റ്റേഷൻ സന്ദർശിച്ച മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ, സാഹചര്യം മെച്ചപ്പെട്ടാൽ വീണ്ടും പമ്പിങ്‌ ആരംഭിക്കുമെന്ന്‌ അറിയിച്ചു. അതിനിടെ ലഫ്‌. ഗവർണർ വി കെ സക്‌സേന വിളിച്ച അടിയന്തരയോഗത്തിലും കെജ്‌രിവാൾ പങ്കെടുത്തു.

ചെങ്കൊട്ടയ്‌ക്ക്‌ സമീപം അരപ്പൊക്കം വെള്ളമെത്തിയത്‌ ഡൽഹിക്കാരെ നടുക്കി. സമീപ ചരിത്രത്തിൽ ഇവിടം മുങ്ങിയിട്ടില്ലന്നാണ്‌ നാട്ടുകാർ പറയുന്നത്‌. ചെങ്കൊട്ടയിലേയ്‌ക്ക്‌ പൊതുജനങ്ങൾക്ക്‌ നിലവിൽ പ്രവേശനമില്ല
Read more: https://www.deshabhimani.com/news/national/delhi-flood/1103903

Related posts

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ആരംഭിച്ചു: കെഎസ്ആർടിസി യൂണിയനുകൾ സമരം അവസാനിപ്പിച്ചു

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി, മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

Aswathi Kottiyoor

*പട്ടയഭൂമിയിൽ ക്വാറി പറ്റില്ല; വിലക്കി സുപ്രീംകോടതി.*

Aswathi Kottiyoor
WordPress Image Lightbox