ധരിച്ചിട്ടുള്ള പച്ചത്തൊപ്പി മതപരമായതാണെന്ന് ആരോപിച്ചാണു കണ്ടക്ടറോടു യുവതി തര്‍ക്കിക്കുന്നത്. സർക്കാർ ജോലിയുടെ ഭാഗമായുള്ള യൂണിഫോമിന്റെ കൂടെ ഇത്തരം തൊപ്പി ധരിക്കരുതെന്നു യുവതി ആവർത്തിക്കുന്നതു വിഡിയോയിൽ കേൾക്കാം. പ്രചരിക്കുന്ന വിഡിയോയിൽ കണ്ടക്ടറുടെ മുഖം മാത്രമേയുള്ളൂ, യുവതിയെ കാണാനില്ല. സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ, മതാനുഷ്ഠാനങ്ങൾ വീട്ടിൽ മതിയെന്നും പൊതുസ്ഥലത്തു പാടില്ലെന്നും യുവതി കർക്കശമായി പറയുന്നുണ്ട്.ഞാൻ വർഷങ്ങളായി ഇതേ തൊപ്പി ധരിക്കാറുണ്ട്’’ എന്നു കണ്ടക്ടർ മര്യാദയോടെ മറുപടി പറയുന്നുണ്ടെങ്കിലും യുവതി ദേഷ്യത്തിൽ തന്നെയായിരുന്നു. ‘‘നിങ്ങൾ ഇങ്ങനെ തൊപ്പി ധരിക്കുന്നത് നിയമാനുസൃതമല്ല. നിയമം എല്ലാവർക്കും തുല്യമാണ്. തൊപ്പി ഉടൻ മാറ്റണം. ഇല്ലെങ്കിൽ അധികൃതരെ വിവരമറിയിക്കും’’ എന്നും യുവതി നിലപാടെടുത്തു.
- Home
- Uncategorized
- ഈ തൊപ്പി വീട്ടിൽ മതി, ജോലിക്കിടയിൽ മതം വേണ്ട’: കണ്ടക്ടറോട് യുവതി