27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
Uncategorized

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി

തലശ്ശേരി: കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി. “നീന്തല്‍ പഠിക്കൂ ജീവന്‍ രക്ഷിക്കൂ” എന്ന സന്ദേശവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീന്തല്‍ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രന്‍, പ്രസന്നന്‍, ഋഷികേശന്‍, പി.എം.ഹേമലത, ജയദേവന്‍, അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എഫ്-13 ഫുട്‌ബോള്‍ അക്കാദമിയിലെയും ബാങ്ക് പരിധിയിലെയും നീന്തലറിയാത്ത എസ്.എസ്.എല്‍.സി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എരുവട്ടി സ്വിമ്മിങ്ങ് പൂളിലാണ് നീന്തല്‍ പരിശീലനം.135 വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിനെത്തി. സ്വിമ്മിങ്ങ് പൂളിന് പുറമെ വിവിധ കുളങ്ങളും ഉപയോഗപ്പെടുത്തിയാണ് പരിശീലനം.

Related posts

വായന ദിനവും അനുസ്മരണവും സംഘടിപ്പിച്ചു

Aswathi Kottiyoor

19കാരി കിണറ്റിൽ ചാടി, രക്ഷിക്കാൻ പിന്നാലെ അച്ഛനും ചാടി, ഒടുവിൽ ഇരുവരെയും രക്ഷിക്കാൻ ഫയർഫോഴ്സെത്തി

Aswathi Kottiyoor

യുവാവിനെ തട്ടിക്കൊണ്ടുപോകൽ കാമുകന്‌ ക്വട്ടേഷൻ; ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ റിമാൻഡിൽ, ആറ്‌ പേർക്കായി തിരച്ചിൽ തുടരുന്നു.

Aswathi Kottiyoor
WordPress Image Lightbox