25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കേന്ദ്രസർക്കാരിനു തിരിച്ചടിയായി സുപ്രീം കോടതി വിധി; ഇ.ഡി ഡയറക്ടർ 31 ന് ഇറങ്ങണം
Uncategorized

കേന്ദ്രസർക്കാരിനു തിരിച്ചടിയായി സുപ്രീം കോടതി വിധി; ഇ.ഡി ഡയറക്ടർ 31 ന് ഇറങ്ങണം

ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തലവൻ സഞ്ജയ് കുമാർ മിശ്രയ്ക്കു കാലാവധി നീട്ടി നൽകിയ കേന്ദ്ര സർക്കാർ നടപടി നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി വിധിച്ചു. കാലാവധി പൂർത്തിയാക്കാൻ അനുവദിക്കാനാകില്ലെന്നും മിശ്ര ഈ മാസം 31നു സ്ഥാനമൊഴിയണമെന്നും ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ 3 അംഗ ബെഞ്ച് വ്യക്തമാക്കി. കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും നേതാക്കൾ നൽകിയ ഹർജികളിലുണ്ടായ വിധി സർക്കാരിനു കനത്ത അടിയായി. നവംബർ 18 വരെയായിരുന്നു മിശ്രയുടെ കാലാവധി.

ഭീകരർക്കു പണം നൽകുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും നിരീക്ഷിക്കുന്ന രാജ്യാന്തര സംവിധാനമായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ അവലോകനം നടക്കുന്നുവെന്നതും അടുത്ത ഡയറക്ടർക്കു ചുമതല കൈമാറുന്നതിനുള്ള സമയവും പരിഗണിച്ചാണ് 20 ദിവസംകൂടി തുടരാൻ അനുവദിച്ചത്്.
1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ മിശ്രയെ 2018 നവംബറിലാണ് 2 വർഷത്തേക്ക് ഇ.ഡി ഡയറക്ടറായി നിയമിച്ചത്. 2020 ൽ മിശ്ര വിരമിക്കുന്നതിനു ദിവസങ്ങൾ മുൻപ്, കാലാവധി 3 വർഷമാക്കി ഉത്തരവു പരിഷ്കരിച്ചു. ‘കോമൺ കോസ്’ എന്ന സംഘടന ഇക്കാര്യം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു.

2021 സെപ്റ്റംബറിൽ നൽകിയ വിധിയിൽ, വിരമിച്ചവരുടെ കാലാവധി നീട്ടുന്നത് പതിവാകരുതെന്നും അപൂർവ സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. മിശ്രയുടെ കാലാവധി വീണ്ടും നീട്ടരുതെന്ന് അന്നു കോടതി ഉത്തരവിട്ടു. എന്നാൽ, ഈ ഉത്തരവു വകവയ്ക്കാതെ, 2021 നവംബറിലും 2022 നവംബറിലും സർക്കാർ മിശ്രയുടെ കാലാവധി നീട്ടി.

സർക്കാർ നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ഇന്നലെ ബെഞ്ച് വ്യക്തമാക്കി. വിധിയെ മറികടക്കാനെന്നോണം ഇ.ഡി, സിബിഐ ഡയറക്ടർമാർക്ക് പരമാവധി 5 വർഷം കാലാവധി അനുവദിക്കാനുള്ള നിയമഭേദഗതികൾ പാർലമെന്റ് പാസാക്കിയിരുന്നു. നിയമങ്ങളുടെയും അനുബന്ധ ചട്ടങ്ങളുടെയും ഭേദഗതികൾ ഭരണഘടനാവിരുദ്ധമാണെന്നു ഹർജിക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഭേദഗതികൾ ശരിവച്ച കോടതി, നിയമനത്തിനു ശുപാർശ ചെയ്യുന്ന സമിതിക്ക്, കാലാവധി നീട്ടണമെന്നു നിർദേശിക്കാനും അധികാരമുണ്ടെന്നും അതിനാവശ്യമായ നിയമഭേദഗതികൾ ഭരണഘടനാ ലംഘനമാവില്ലെന്നും വിശദീകരിച്ചു.

‘കോടതിവിധിയിൽ ആഹ്ലാദിക്കുന്നവർ മിഥ്യാലോകത്താണ്. അഴിമതിക്കാർക്കും നിയമലംഘകർക്കുമെതിരെ നടപടിയെടുക്കാൻ ഇ.ഡിക്കുള്ള
അധികാരത്തിൽ മാറ്റമില്ല. ഡയറക്ടർ ആരാണെന്നതു പ്രസക്തമല്ല. പദവി വഹിക്കുന്നയാൾ വികസനവിരുദ്ധ മനോഭാവമുള്ള കുടുംബാധിപത്യക്കാരുടെ അഴിമതി നോട്ടമിടും.’

അമിത് ഷാ (കേന്ദ്ര ആഭ്യന്തരമന്ത്രി)

‘ഇ.ഡി ഡയറക്ടർ ആരാണെന്നതു പ്രസക്തമല്ലെങ്കിൽ എന്തിനാണ് ഇപ്പോഴത്തെ ആൾക്കു പലവട്ടം കാലാവധി നീട്ടി നൽകിയത്? പിന്നെയും നീട്ടാൻ കോടതിയിൽ പോരാടിയത്?’

Related posts

യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു

Aswathi Kottiyoor

ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു; അപകടമുണ്ടായത് ഡ്യൂട്ടിക്കിടെ; ദാരുണസംഭവം തൃശ്ശൂർ ഒല്ലൂരിൽ

Aswathi Kottiyoor

കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ട 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox