26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു
Kerala

സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു

വയോജനങ്ങളുടെ ക്ഷേമത്തിനായി ശ്ലാഘനീയമായ സേവനം കാഴ്‌ച‌വെച്ചവരെ സാമൂഹ്യനീതി വകുപ്പ് ‘വയോസേവന പുരസ്‌കാരങ്ങൾ’ നൽകി ആദരിക്കുന്നു. 2023ലെ വയോസേവന പുരസ്‌കാരങ്ങൾക്കായി നാമനിർദേശം ക്ഷണിച്ചതായി സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു അറിയിച്ചു.

സ്‌തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്‌ചവച്ച മുതിർന്ന പൗരൻമാർ, വിവിധ സർക്കാർ സർക്കാരിതര വിഭാഗങ്ങൾ, കലാകായിക സാംസ്‌കാരിക മേഖലകളിൽ മികവു തെളിയിച്ച മുതിർന്ന പൗരന്മാർ എന്നിവർക്ക് വയോസേവന അവാർഡ് 2023ന് നാമനിർദേശങ്ങൾ നൽകാം.

വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവർ നേരിട്ടല്ല പേര് നിർദ്ദേശിക്കേണ്ടത്. അങ്ങനെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. അതാത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് വ്യക്തികളെ/സ്ഥാപനങ്ങളെ നാമനിർദേശം ചെയ്യാം.
പതിനൊന്ന് വിഭാഗങ്ങളിലായാണ് ഈ വർഷം പുരസ്‌കാരം നൽകുന്നത്.

നാമനിർദേ‌ശത്തോടൊപ്പം നിർദ്ദിഷ്‌ട‌ മാതൃകയിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റു രേഖകളും നൽകണം. നാമനിർദേശങ്ങൾ സാമൂഹ്യനീതി ഡയറക്‌ടറേറ്റിലേക്കോ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്കോ ആണ് നൽകേണ്ടത്.

ജൂലായ് 30 ആണ് നാമനിർദേശം ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾ sjd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്

Related posts

സ്വര്‍ണവില ഉയര്‍ന്നു.തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്

Aswathi Kottiyoor

ഇ​ന്ത്യ​യി​ല്‍ 5-ജി ​ഉ​ട​ൻ; ലേ​ല​ത്തി​ന് കേ​ന്ദ്രാ​നു​മ​തി

Aswathi Kottiyoor

വായ്പ ആപ്പുകൾ: ബുദ്ധികേന്ദ്രങ്ങൾ ചൈനയും തയ്‌വാനും കേന്ദ്രീകരിച്ച്

Aswathi Kottiyoor
WordPress Image Lightbox