21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • 884 വണ്ടികൾ കട്ടപ്പുറത്ത്, വട്ടംകറങ്ങി ആരോഗ്യവകുപ്പ്; ആശുപത്രികളിൽ മരുന്നെത്തിക്കാൻ പോലും വണ്ടിയില്ല.
Kerala

884 വണ്ടികൾ കട്ടപ്പുറത്ത്, വട്ടംകറങ്ങി ആരോഗ്യവകുപ്പ്; ആശുപത്രികളിൽ മരുന്നെത്തിക്കാൻ പോലും വണ്ടിയില്ല.

15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ലെന്ന കേന്ദ്രസർക്കാർ വ്യവസ്ഥയിൽ വട്ടംകറങ്ങി ആരോഗ്യവകുപ്പ്. വകുപ്പിന്റെ 884 വാഹനങ്ങളാണ് ഇതോടെ കട്ടപ്പുറത്തായത്. ആശുപത്രികളിൽ മരുന്നെത്തിക്കാൻ പോലും വണ്ടിയില്ല. അടിയന്തരവിഭാഗത്തിൽ പെടുത്തി ഈ വാഹനങ്ങൾക്കു ഇളവ് നൽകാനുള്ള നീക്കത്തിൽ ഗതാഗതവകുപ്പിനു തീരുമാനമെടുക്കാനാകാത്തതു  പ്രതിസന്ധി രൂക്ഷമാക്കുന്നു.

നിയമമനുസരിച്ച് കെഎസ്ആർടിസിയുടെ 1652 ബസ്സുകൾ ഉൾപ്പെടെ പൊളിക്കേണ്ട സർക്കാർ വാഹനങ്ങൾ 3500 ആയിരുന്നു.  എന്നാൽ പൊതുഗതാഗതം എന്ന വിഭാഗത്തിൽപ്പെടുത്തി ഇളവു നൽകി ബസുകളെ ഒഴിവാക്കി സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിറക്കി. 900ൽ അധികം ബസുകൾക്ക് ഇതോടെ സർവീസിന് അനുമതിയായി.

സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം 1436 സർക്കാർ വാഹനങ്ങളും 720 കെഎസ്ആർടിസി ബസുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ 91 വാഹനങ്ങളും ഉൾപ്പെടെ 2253 എണ്ണം പൊളിക്കണമെന്നാണ് നിർദേശം. ഇതിൽ ഏറെയും തങ്ങളുടേതാണെന്നതാണ് ആരോഗ്യവകുപ്പിന്റെ പ്രതിസന്ധി. ഇതു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോർജ് ഗതാഗതമന്ത്രി ആന്റണി രാജുവിന് കത്തു നൽകിയിരുന്നു.

Related posts

കേരളത്തിന് കൂടുതൽ വാക്‌സിൻ വേണമെന്ന് മുഖ്യമന്ത്രി; നൽകുമെന്ന് കേന്ദ്രമന്ത്രി

Aswathi Kottiyoor

മോശം കാലാവസ്ഥ: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് നിർദേശം

Aswathi Kottiyoor

*മട്ടന്നൂരിൽ എക്‌സൈസ് റെയ്ഡിൽ നൂറ് ലിറ്റർ വാഷ് പിടികൂടി*

Aswathi Kottiyoor
WordPress Image Lightbox