• Home
  • Uncategorized
  • ക്ഷാമ കാലത്ത് ഉപയോഗിക്കാന്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; 19കാരന്‍ പിടിയില്‍
Uncategorized

ക്ഷാമ കാലത്ത് ഉപയോഗിക്കാന്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; 19കാരന്‍ പിടിയില്‍

കൊല്ലത്ത് കഞ്ചാവ് കൃഷി നടത്തിയ 19കാരന്‍ പിടിയില്‍. ഇരവിപുരത്താണ് സംഭവം നടന്നത്. ആക്കോലില്‍ അനന്തു രവിയാണ് എക്‌സൈസിന്റെ പിടിയിലായത്. ക്ഷാമ കാലത്ത് ഉപയോഗിക്കാനായി ഇയാള്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് നട്ടു വളര്‍ത്തുകയായിരുന്നു.വീടിന്റെ ടെറസില്‍ മണ്‍കലത്തിലാണ് യുവാവ് കഞ്ചാവ് വളര്‍ത്തിയത്. കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളര്‍ച്ചയുണ്ട്. പിടിയിലായ അനന്ദു രവി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് എക്‌സൈസ് പറഞ്ഞു.അതേസമയം, തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട നടന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നു. പള്ളിത്തുറക്ക് സമീപം നെഹ്‌റു ജംഗ്ക്ഷനിലെ വാടക വീട്ടിലും കാറിലും നിന്നുമായി 155 കിലോഗ്രാം കഞ്ചാവും, 61 ഗ്രാം എംഡിഎംഎയും പിടികൂടി. സംഭവത്തില്‍ നാല് പേരെ എക്‌സൈസ് എംഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.

Related posts

വനിതാ സംവരണം നടപ്പാക്കണം: നിരാഹാര സമരവുമായി കവിത; പിന്തുണച്ച് പ്രതിപക്ഷം

Aswathi Kottiyoor

അന്ന് തുരത്തിയവരുടെ അതിഥിയായി തലയെടുപ്പോടെ അവൻ വീണ്ടും കൂടല്ലൂരിൽ; ആളെക്കൊല്ലി കടുവയെ പിടിക്കാൻ വിക്രമും

Aswathi Kottiyoor

ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ഫലം ഇന്ന് (ജൂലൈ 28)

Aswathi Kottiyoor
WordPress Image Lightbox