23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് അഭിപ്രായം പറയാം
Kerala

ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് അഭിപ്രായം പറയാം

മൃഗസംരക്ഷണ മന്ത്രി അധ്യക്ഷയായ ‘2022 – ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉൽപാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ’ സംബന്ധിച്ച നിയമസഭാ സെലക്ട് കമ്മിറ്റി ജൂലൈ 13ന് രാവിലെ 11ന് എറണാകുളം സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് യോഗം ചേരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജനപ്രതിനിധികൾ, ക്ഷീര കർഷകർ, കർഷക സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റിൽ (www.niyamasabha.org – Home Page) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താല്പര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നൽകാം. രേഖാമൂലം അണ്ടർ സെക്രട്ടറി, നിയമനിർമ്മാണ വിഭാഗം, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി. ഒ, തിരുവനന്തപുരം – 33 എന്ന വിലാസത്തിലോ legislation@niyamasabha.nic.in എന്ന ഇ-മെയിലിലോ അയക്കണം.

Related posts

നിര്‍മ്മാണത്തിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ 24നകം പൂര്‍ത്തിയാക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശം ആറളം ആനമതില്‍: നിര്‍മ്മാണ നിരീക്ഷണത്തിന് പ്രത്യേക സമിതി

Aswathi Kottiyoor

കോളേജുകളിൽ ഓൺലൈൻ ക്‌ളാസുകൾ ജൂൺ ഒന്നു മുതൽ; ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ ക്‌ളാസ്

Aswathi Kottiyoor

കോ​വി​ഡ് മ​ര​ണം: കു​ടും​ബ​ത്തി​ന് 50,000 രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox