23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കും
Kerala

കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കും

*ജൂലൈ 11: ലോക ജനസംഖ്യാദിനം

ജൂലൈ 11നാണ് ലോക ജനസംഖ്യാദിനം ആചരിക്കുന്നത്. ‘സന്തോഷത്തിനും സമൃദ്ധിക്കുമായി കുടുംബാസൂത്രണം സ്വീകരിക്കുമെന്ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയിൽ നമുക്ക് പ്രതിജ്ഞയെടുക്കാം’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ലോക ജനസംഖ്യാദിനം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 11ന് തിരുവനന്തപുരം ഗവ. ലോ. കോളജിൽ നടക്കും.

കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കുന്നു. എപ്പോൾ ഗർഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്താനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നു. കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ നന്നായി വളർത്താനും അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും സാധിക്കുന്നു. അതിലൂടെ ഭാവിയിൽ ആ വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റേയും രാജ്യത്തിന്റേയും പുരോഗതിയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷങ്ങളുടെ ഇടവേള വേണം. താല്കാലിക ഗർഭനിരോധന മാർഗങ്ങളായ കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, പി.എച്ച്.സികൾ, എഫ്.എച്ച്.സികൾ, സി.എച്ച്.സികൾ, മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. കോപ്പർടി നിക്ഷേപിക്കാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മുകളിലേക്കുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

ഭാവിയിൽ ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനമെടുത്തവർക്ക് സ്ഥിരമായ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാം. ഇതിനായി ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷൻമാർക്ക് വേണ്ടി വാസക്ടമിയുമാണ് നിലവിലുള്ളത്. പുരുഷൻമാരിൽ നടത്തുന്ന നോസ്‌കാൽപൽ വാസക്ടമി വളരെ ലളിതവും വേദനരഹിതവും ആശുപത്രിവാസം ആവശ്യമില്ലാത്തതുമാണ്. ഈ ശസ്ത്രക്രിയകൾ താലൂക്ക്, ജില്ലാ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. സംശയങ്ങൾക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

Related posts

സ്‌കൂള്‍ തുറക്കല്‍: ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തും- വിദ്യാഭ്യാസ മന്ത്രി .

Aswathi Kottiyoor

മലബാറിൽ നിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവ്വീസ് പരിഗണനയിൽ: മന്ത്രി ദേവർകോവിൽ

Aswathi Kottiyoor

അധിക വൈദ്യുതി ആവശ്യകത നിറവേറ്റാൻ പദ്ധതികൾ

Aswathi Kottiyoor
WordPress Image Lightbox