26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മഹാരാജനെ കണ്ടെത്തി; വിഴിഞ്ഞത്തെ കിണര്‍ അപകട രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്‌
Uncategorized

മഹാരാജനെ കണ്ടെത്തി; വിഴിഞ്ഞത്തെ കിണര്‍ അപകട രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്‌


തിരുവനന്തപുരം വിഴിഞ്ഞത്ത് കിണറ്റില്‍ അകപ്പെട്ട മഹാരാജനെ കണ്ടെത്തി. ഇതോടെ രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. വെള്ളവും ചെളിയും നീക്കം ചെയ്യുന്ന ജോലികള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മഹാരാജനെ ഉടന്‍ പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിആര്‍എഫ്‌അടക്കമുള്ള ദൗത്യസംഘം.
മുക്കോല സര്‍വശക്തിപുരം റോഡില്‍ അശ്വതിയില്‍ സുകുമാരന്റെ വീട്ടില്‍ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. മഹാരാജന് ഒപ്പം കിണറിലുണ്ടായിരുന്ന മണികണ്ഠന്‍ (48) അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞവര്‍ഷത്തെ മഴയില്‍ കിണറിലെ ഉറകള്‍ പൊട്ടി മണ്ണിടിഞ്ഞിരുന്നു. ഇതോടെ പഴയ ഉറകള്‍ മാറ്റാനാണ് മഹാരാജന്‍ ഉള്‍പ്പെട്ട സംഘം എത്തിയത്. മഹാരാജനും മണികണ്ഠനുമാണ് കിണറിലിറങ്ങിയത്.
വിജയന്‍, ശേഖരന്‍, കണ്ണന്‍ എന്നിവര്‍ കരയിലുമായിരുന്നു. ഇതിനിടെ ചെറിയ തോതില്‍ മണ്ണിടിച്ചിലും വെള്ളമിറങ്ങുന്നതും കണ്ട് ഉള്ളിലുണ്ടായിരുന്നവരോട് കരയ്ക്കു കയറാന്‍ ഇവര്‍ വിളിച്ചുപറഞ്ഞു. എന്നാല്‍, ഇവര്‍ കയറുംമുമ്പേ കിണറിന്റെ മധ്യഭാഗത്തുനിന്ന് പഴയ കോണ്‍ക്രീറ്റ് ഉറ തകര്‍ന്ന് മഹാരാജനുമൊപ്പം വീണു. മണികണ്ഠന്‍ കയറില്‍ പിടിച്ചുകയറി. മണ്ണിനൊപ്പം കോണ്‍ക്രീറ്റ് ഉറകളും വീണതാണ് അപകടം രൂക്ഷമായത്. അഗ്‌നിരക്ഷാസേന ഉടന്‍ എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരുന്നു.

Related posts

റോഡ് ക്യാമറ: ട്രോയിസിലും ദുരൂഹത; കമ്പനി രൂപീകരിച്ചത് കരാറിന് 2 വര്‍ഷം മുന്‍പ്

Aswathi Kottiyoor

വിദ്യയുടെ അറസ്റ്റ് നാടകം, ആർഷോയെ ചോദ്യം ചെയ്താൽ നിഖിൽ എവിടെയെന്നറിയാം: ചെന്നിത്തല

Aswathi Kottiyoor

ഡോ. വന്ദന കൊലക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്

Aswathi Kottiyoor
WordPress Image Lightbox