20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കേരള പൊലീസിന് 300 അംഗ സൈബർസേന
Uncategorized

കേരള പൊലീസിന് 300 അംഗ സൈബർസേന

തിരുവനന്തപുരം∙ വർധിക്കുന്ന സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ സംസ്ഥാന പൊലീസിൽ 300 അംഗ സൈബർ സേന വരുന്നു. സിവിൽ പൊലീസ് ഓഫിസർ മുതൽ ഏതുറാങ്കിലുമുള്ള എൻജിനീയറിങ്, സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാമെന്നാണു നിർദേശം. 1800 പേർ അപേക്ഷ നൽകി. തിരഞ്ഞെടുക്കുന്നവർക്കു പരിശീലനം നൽകും.
നിലവിൽ 20 സൈബർ പൊലീസ് സ്റ്റേഷനുകൾ ഉണ്ടെങ്കിലും അവിടെയൊന്നും പരിശീലനം ലഭിച്ചവരില്ല. അതിനാൽ സൈബർ പരിശോധനകൾക്കായി സ്വകാര്യഏജൻസികളുടെ സഹായം തേടുകയാണ്.രാജ്യത്താകെ ദിവസവും ശരാശരി 3500 സൈബർ സാമ്പത്തികത്തട്ടിപ്പുകൾ നടക്കുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. കേരളത്തിൽ ദിവസവും 30– 35 ലക്ഷം രൂപ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നുവെന്നാണു നിഗമനം. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേന്ദ്രം തുടങ്ങിയ ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്റർ (ഐ4സി) പൂർണസജ്ജമാകണമെങ്കിൽ സംസ്ഥാനങ്ങളിലും സൈബർസേന വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

സൈബർ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച് ഡിവിഷൻ (സിഐആർഡി) രൂപീകരിക്കാൻ കേരളം തീരുമാനിച്ചിരുന്നെങ്കിലും ഇരുനൂറിലധികം തസ്തിക സൃഷ്ടിക്കണമെന്നതിനാൽ നടന്നില്ല. ഇതോടെയാണു സേനയിൽനിന്നുതന്നെ 300 പേർക്കു പരിശീലനം നൽകാൻ തീരുമാനിച്ചത്.

പണം പോയോ? 1930 ൽ വിളിക്കാം

ആപ്, ഒടിപി വഴിയുള്ള തട്ടിപ്പിലൂടെ പണം നഷ്ടമായെന്ന് 1930 എന്ന ഹെൽപ് ലൈൻ നമ്പറിൽ അറിയിച്ചാൽ തുക അപ്പോൾത്തന്നെ മരവിപ്പിക്കാൻ സാധിക്കും. ഇതിനു കേന്ദ്രം എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ബാങ്കുകൾ ഇതിനായിമാത്രം 24 മണിക്കൂറും ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കേരള പൊലീസ് ആസ്ഥാനത്തും കൺട്രോൾ റൂം പ്രവർത്തിക്കുന്നു.

Related posts

യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു

Aswathi Kottiyoor

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി

Aswathi Kottiyoor

കടയില്‍ വെച്ച് 7വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10വര്‍ഷം തടവ്

Aswathi Kottiyoor
WordPress Image Lightbox