ഉത്തരേന്ത്യയില്‍ പെയ്യുന്ന കനത്ത മഴയില്‍ അഞ്ച് മരണം സ്ഥിരീകരിച്ചു. ഡല്‍ഹിയിലും രാജസ്ഥാനിലുമാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്.ഡല്‍ഹിയില്‍ ഫ്‌ളാറ്റിന്റെ സീലിങ് തകര്‍ന്ന് 58 കാരിയായ ഒരു സ്ത്രീയാണ് മരിച്ചത്. 24 മണിക്കൂറിനിടെ രാജസ്ഥാനില്‍ പെയ്ത കനത്ത മഴയില്‍ നാല് പേരാണ് മരിച്ചത്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി ഇന്നും കനത്ത മഴയാണ് തുടരുന്നത്.
24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ 153 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് വാര്‍ഷിക അമര്‍നാഥ് യാത്ര തുടര്‍ച്ചയായ മൂന്നാം ദിവസവും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇന്നലെതൊട്ട് പെയ്യുന്ന ശക്തമായ മഴയില്‍ ഡല്‍ഹിയിലെ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ ഇതുവരെ മാത്രം പതിനഞ്ചോളം വീടുകള്‍ തകര്‍ന്നതായും ഒരാള്‍ മരിച്ചതായും ഡല്‍ഹി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. കല്‍ക്കാജി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ദേശ്ബന്ധു കോളേജിന്റെ മതില്‍ ഇടിഞ്ഞുവീണ് പതിനഞ്ചോളം ആഡംബര കാറുകളും തകര്‍ന്നു