23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കണ്ണൂരിൽ കവുങ്ങ് തലയിൽവീണ് ഒൻപത് വയസുകാരൻ മരിച്ചു.
Kerala

കണ്ണൂരിൽ കവുങ്ങ് തലയിൽവീണ് ഒൻപത് വയസുകാരൻ മരിച്ചു.

പരിയാരം : കവുങ്ങ് തലയിൽ വീണ് ഒൻപത്
വയസുകാരൻ മരിച്ചു. ഏര്യം വലിയപള്ളിക്ക് സമീപത്തെ കല്ലടത്ത് നാസർ-ജുബൈരിയ ദമ്പതികളുടെ മകൻ മഹമ്മദ് ജുബൈറാണ് മരിച്ചത്. ഏര്യം വിദ്യാമിത്രം യു.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്നലെ വൈകുന്നേരം
അഞ്ചരയോടെയായിരുന്നു സംഭവം.
പിതാവായ നാസർ തന്റെ വീടിന് മുന്നിൽ അപകടകരമായ വിധത്തിൽ നിൽക്കുന്ന കവുങ്ങ് മുറിച്ചപ്പോൾ വീടിന് നേർക്ക് വീഴുകയായിരുന്നു. മുറ്റത്ത് നിൽക്കുകയായിരുന്ന ജുബൈർ ഓടിമാറാൻ ശ്രമിക്കുന്നതിനിടയിൽ കവുങ്ങ് തലയിൽ വീഴുകയായിരുന്നു.
പരിക്കേറ്റ ജുബൈറിനെ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രാത്രി ഏഴരയോടെ മരണപ്പെട്ടു.
സഹോദരങ്ങൾ: നാജ, മുഹമ്മദ് നജീഹ്. മൃതദേഹം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Related posts

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

പരിസ്ഥിതി ലോല മേഖല: ഉപഗ്രഹ സർവേ പ്രാഥമിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു: അസംസ്‌കൃത എണ്ണവില രണ്ടാം ദിവസവും താഴ്ന്നു. മുംബൈ: ആഗോള വിപണിയില്‍ ദുര്‍ബലാവസ്ഥ തുടരന്നു സാഹചര്യത്തില്‍ ആഭ്യന്തര സൂചികകളിലും നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,150ന് താഴെയെത്തി. സെന്‍സെക്‌സ് 114 പോയന്റ് നഷ്ടത്തില്‍ 58,123ലും നിഫ്റ്റി 32 പോയന്റ് താഴന്ന് 17,122ലുമാണ് വ്യാപാരം ആരംഭിച്ചത്.

Aswathi Kottiyoor
WordPress Image Lightbox