24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്ന് അലര്‍ട്ടുകളില്ല; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം
Kerala

ഇന്ന് അലര്‍ട്ടുകളില്ല; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം

ദിവസങ്ങള്‍ നീണ്ടുനിന്ന കനത്ത മഴക്ക് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് എവിടേയും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ നേരത്തെയുള്ള മുന്നറിയിപ്പ് തുടരുന്നു. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ഇനി 12ന് മാത്രമേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളൂ. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് 12ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നലെ ഡല്‍ഹിയിലെ മഴയെത്തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതതടസ്സവും ഉണ്ടായി.

മണിക്കൂറുകളാണ് നിരവധി വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിവേണ്ടിവന്നത്. വെള്ളക്കെട്ട് ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കനത്ത മഴയില്‍ ഇതുവരെ മാത്രം പതിനഞ്ചോളം വീടുകള്‍ തകര്‍ന്നതായും ഒരാള്‍ മരിച്ചതായും ഡല്‍ഹി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. കല്‍ക്കാജി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ദേശ്ബന്ധു കോളേജിന്റെ മതില്‍ ഇടിഞ്ഞുവീണ് പതിനഞ്ചോളം ആഡംബര കാറുകളും തകര്‍ന്നു

Related posts

ദത്ത്‌ കേസ്‌; കുഞ്ഞിനെ ആന്ധ്രയിലെത്തി ശിശുക്ഷേമ സമിതി ഏറ്റുവാങ്ങി

Aswathi Kottiyoor

ക്ഷേമ, വികസന പദ്ധതികൾ സംയോജിപ്പിച്ച്‌
 നവകേരളം സാധ്യമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ: 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor
WordPress Image Lightbox