24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി പാലത്തിന് സമീപം പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു
Iritty

ഇരിട്ടി പാലത്തിന് സമീപം പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു

ഇരിട്ടി: ഇരിട്ടി മേലെ സ്റ്റാൻഡിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ എം എസ് ഗോൾഡിന്റെ സഹകരണത്തോടെ നിർമ്മിച്ച പോലീസ് എഡ് പോസ്റ്റിന്റെ ഉദ്ഘാടനം ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ നിർവഹിച്ചു. വ്യവസായി സമിതി ഇരിട്ടി ഏരിയ പ്രസിഡണ്ട് പി. പ്രഭാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, പഞ്ചായത്ത് അംഗം പി. പി. കുഞ്ഞൂഞ്ഞ്, വ്യാപാരി വ്യവസായ സമിതി ഏരിയ സെക്രട്ടറി ഒ. വിജേഷ്, സുമേഷ് കോളിക്കടവ്, റസാക്ക് ഉളിയിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്ഥലം മാറിപ്പോകുന്ന ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പലിന് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നൽകുന്ന മൊമെന്റോ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത കൈമാറി.

Related posts

ഹോം ഡെലിവറി – ഇരിട്ടി നഗരസഭ അപേക്ഷ ക്ഷണിച്ചു

ഇരിട്ടിയിൽ വ്യാപാരികളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം

Aswathi Kottiyoor

പേരട്ട ഗവ. എൽ പി സ്‌കൂൾ കെട്ടിട സമുച്ഛയം ഉദ്‌ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox