26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നൂറ് മജ്ജ മാറ്റിവെക്കൽ പൂർത്തീകരിച്ചു; മജ്ജ മാറ്റിവെക്കലിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയവരുടെ ഒത്തുചേരൽ സംഘടിപ്പിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്
Kerala

നൂറ് മജ്ജ മാറ്റിവെക്കൽ പൂർത്തീകരിച്ചു; മജ്ജ മാറ്റിവെക്കലിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയവരുടെ ഒത്തുചേരൽ സംഘടിപ്പിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

നൂറ് മജ്ജ മാറ്റിവെക്കൽ പൂർത്തീകരിച്ചു; മജ്ജ മാറ്റിവെക്കലിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയവരുടെ ഒത്തുചേരൽ സംഘടിപ്പിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

ആസിം വെളിമണ്ണ ഫൗണ്ടേഷനുമായി ചേർന്ന് നൂറ് കുട്ടികൾക്കുകൂടി കാൻസർ ചികിത്സ ലഭ്യമാക്കും.
കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്ന് വിജയകരമായ മജ്ജ മാറ്റി വെക്കൽ ചികിത്സയിലൂടെ സ്വസ്ഥമായ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ സംഗമം ഒരുക്കി. ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ ചികിത്സ നൽകി എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. പ്രശസ്ത ഭിന്നശേഷി അവകാശ പ്രവർത്തകൻ ആസിം വെളിമണ്ണ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ജന. സെക്രട്ടറി കരീം കാരശേരി വിശിഷ്ടാതിഥി ആയിരുന്നു. ആസിം വെളിമണ്ണ ഫൗണ്ടേഷനുമായി ചേർന്ന് നിർധന കുടുംബങ്ങളിലെ 100 കുഞ്ഞുങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും കാൻസർ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സെക്കന്റ് ലൈഫ് 2.0 പദ്ധതിയുടെ പ്രഖ്യാപനം നടത്തി.

ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും കൂടുതൽ കുട്ടികൾക്ക് മജ്ജ മാറ്റി വെക്കൽ ചികിത്സ നൽകിയ ആശുപത്രി കൂടിയാണ് കോഴിക്കോട് ആസ്റ്റർ മിംസ്. മാത്രമല്ല ഇതില്‍ തന്നെ മഹാഭൂരിപക്ഷം ട്രാന്‍സ്പ്ലാന്റും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആണ് നിര്‍വ്വഹിച്ചത് എന്നത് അഭിമാനകരമാണ്. കുട്ടികളുടെ ഹെമറ്റോ ഓങ്കോളജി കൺസൾട്ടന്റ് ഡോ. എം.ആർ കേശവൻ, മുതിർന്നവരുടെ ഹെമറ്റോ ഓങ്കോളജി കൺസൾട്ടന്റ് ഡോ. വി. സുദീപ് എന്നിവർ അനുഭവങ്ങൾ പങ്കിട്ടു. ഡെപ്യൂട്ടി സി എം എസ് ഡോ നൗഫൽ ബഷീർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പൊന്മാടത്ത്, ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ പ്രവിത അഞ്ചാൻ തുടങ്ങിയവർ സംസാരിച്ചു. ചികിത്സക്ക് നേതൃത്വം നൽകിയിയ ഡോക്ടർമാർ, നഴ്സുമാർ മറ്റു ജീവനക്കാർ എന്നിവരെ ആദരിച്ചു.

Related posts

കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

വിദ്യാർത്ഥിയുടെ ഒടിഞ്ഞ കൈ ചികിത്സാ പിഴവിനെ തുടർന്ന് മുറിച്ചുമാറ്റി

Aswathi Kottiyoor

കോസ്‌മോസ് മലബാറിക്കസ് പദ്ധതിക്ക് തുടക്കമാവുന്നു; പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് രേഖകളിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാകും

Aswathi Kottiyoor
WordPress Image Lightbox