22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
Kerala

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനം ജൂലൈ 10വരെ നീട്ടിയിരുന്നു. മെയ് 3 മുതലാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്.

മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിടുകയാണ്. മെയ്‌തെയ് കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 130ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.മെയ്‌തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

നിര്‍ദേശത്തിനെതിരെ കുക്കി വിഭാഗം തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് ആളിക്കത്തി ഇരുവിഭാഗവും തമ്മിലുള്ള തുടര്‍ച്ചയായ സംഘര്‍ഷത്തിനു വഴിവെച്ചത്.

Related posts

പ​രി​സ്ഥി​തി​ ലോ​ല പ്രദേശം; വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ദേശീയ കായിക ദിനാചരണം സംഘടിപ്പിച്ചു.

Aswathi Kottiyoor

പ്ലസ് വണ്‍ ട്രയല്‍ റിസള്‍ട്ട്: കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി പ്രശ്‌നം പരിഹരിച്ചു- വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox