24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആറളം ഫാമിൽ കാട്ടാന ആക്രമണം തടയാൻ ഫലപ്രദമായ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ
Kerala

ആറളം ഫാമിൽ കാട്ടാന ആക്രമണം തടയാൻ ഫലപ്രദമായ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ

*ഇരിട്ടി :* കാ​ട്ടാ​ന​ക​ളും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളും വ​ന്യ ജീ​വി​സ​ങ്കേ​ത​ത്തി​ൽ നി​ന്ന് പു​ന​ര​ധി​വാ​സ മേ​ഖ​ല​യിലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ശ​ക്ത​വും ഫ​ല​പ്ര​ദവു​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വകാ​ശ ക​മ്മീ​ഷ​ൻ.

ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു​മാ​ണ് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നു വ​ന്ന പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.

ആ​റ​ളം ഫാം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ത​മ്പ​ടി​ക്കു​ന്ന​തും കൃ​ഷി​നാ​ശ​മു​ണ്ടാക്കു​ന്ന​തും സ്ഥി​രം സം​ഭ​വ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. 2022 ജൂ​ലൈ, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ര​ണ്ടു മ​നു​ഷ്യ​ജീ​വ​നു​ക​ൾ ഇ​വി​ടെ ന​ഷ്ട​മാ​യി. 10.5 കി​ലോ​മീ​റ്റ​ർ അ​തി​ർ​ത്തി യി​ൽ നി​ല​വി​ൽ 5.065 കി​ലോ​മീ​റ്റ​ർ ക​രി​ങ്ക​ൽ മ​തി​ലും 3.55 കി​ലോ​മീ​റ്റ​ർ ട്ര​ഞ്ചും 1.88 കി​ലോ​മീ​റ്റ​ർ സ്റ്റീ​ൽ ഫെ​ൻ​സിം​ഗും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ ക്ക് ​ക​യ​റ്റി​വി​ട്ടാ​ലും തി​രി​കെ​യെ​ത്തു​ന്ന​ത് പ​തി​വാ​ണ്. ട്ര​ഞ്ച് നി​ർ​മാ​ണ​ത്തി​ന് ഇ ​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സോ​ളാ​ർ തൂ​ക്കു​വേ​ലി നി​ർ​മി​ക്കു​ന്ന​തു​വ​രെ ത​ക​ർ​ന്നി​ട്ടു​ള്ള ആ​ന​മ​തി​ലി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ൽ ഫെ​ൻ​സിം​ഗ് നി​ർ​മി​ക്കും.

മ​രി​ച്ച​യാ​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഞ്ചു​ല​ക്ഷം കൂ​ടി ന​ൽ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന് പു​റ​മേ ചാ​ലാ​ട് സ്വ​ദേ​ശി​നി പ്ര​സീ​ത അ​ഴീ ക്കോ​ടും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related posts

ലോകായുക്തയെക്കുറിച്ചു ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണം: തമിഴ്നാട് ഗവർണർ ആർ.എൻ. രവി

Aswathi Kottiyoor

കെട്ടിടം തകർന്നെന്ന സംഭവവുമായി ബന്ധമില്ല; വ്യാജവാർത്ത അവസാനിപ്പിക്കണം: ഊരാളുങ്കൽ സൊസൈറ്റി

Aswathi Kottiyoor

സ്വ​ർ​ണ വി​ല കു​തി​ച്ചു; പ​വ​ന് വി​ല 38,000 ക​ട​ന്നു

Aswathi Kottiyoor
WordPress Image Lightbox