21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഭാരതീയ ചികിത്സാ വകുപ്പിൽ 116 തസ്തികകൾ സൃഷിച്ചു: മന്ത്രി വീണാ ജോർജ്
Kerala

ഭാരതീയ ചികിത്സാ വകുപ്പിൽ 116 തസ്തികകൾ സൃഷിച്ചു: മന്ത്രി വീണാ ജോർജ്

ഭാരതീയ ചികിത്സാ വകുപ്പിൽ 116 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ ഓഫീസർ, നഴ്‌സ് ഗ്രേഡ്- 2, ഫാർമസിസ്റ്റ് ഗ്രേഡ്- 2, ആയുർവേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഗുണമേന്മയോടുകൂടി സാധ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

5 മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം), 8 മെഡിക്കൽ ഓഫീസർ (പഞ്ചകർമ്മ), 41 മെഡിക്കൽ ഓഫീസർ (ആയുർവേദ), 2 മെഡിക്കൽ ഓഫീസർ (നാച്യുർക്യുർ) 10 നഴ്‌സ് ഗ്രേഡ് 2, 10 ഫാർമസിസ്റ്റ് ഗ്രേഡ്- 2, 40 ആയുർവേദ തെറാപ്പിസ്റ്റ് എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിൽ അടുത്തകാലത്ത് ഇതാദ്യമായാണ് ഇത്രയേറെ തസ്തികകൾ ഒരുമിച്ച് സൃഷ്ടിക്കുന്നത്.

ആയുഷ് മേഖലയുടെ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ സർക്കാരിന്റെ കാലത്ത് 430 ആയുഷ് സ്ഥാപനങ്ങളെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാക്കി. ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാനായി 1000 യോഗ ക്ലബ്ബുകൾ സംസ്ഥാനത്തെ കോർപറേഷൻ, മുൻസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ആരംഭിച്ചു. 590 വനിത യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

Related posts

പ​ത്ത​നം​തി​ട്ട​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് മ​റി​ഞ്ഞു; 18 പേ​ർ​ക്ക് പ​രി​ക്ക്

Aswathi Kottiyoor

ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.*

Aswathi Kottiyoor

ക്രിസ്തുമസ് പുതുവത്സര ബമ്പർ പ്രകാശനം

Aswathi Kottiyoor
WordPress Image Lightbox