21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • വളയഞ്ചാലിൽ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപകമായ കൃഷി നാശം
Uncategorized

വളയഞ്ചാലിൽ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപകമായ കൃഷി നാശം

കേളകം : ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള വളയഞ്ചാലിൽ കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകളിറങ്ങുന്നു. ആറളം ഫാം – വളയഞ്ചാൽ പാലത്തിലൂടെ ചീങ്കണ്ണിപ്പുഴ കടന്നെത്തുന്ന കാട്ടാനകൾ കാർഷികവിളകൾ നശിപ്പിച്ചു.
പടിഞ്ഞാറേൽ പൗലോസിന്റെ 400 പൂവൻ വാഴകൾ, തെങ്ങിൽ തൈകളും ചവിട്ടിമെതിച്ചു. കളത്തിൽപറമ്പിൽ തോമസ്, വള്ളിത്തോട്ടിൽ ജോയി എന്നിവരുടെ കൃഷിയിടങ്ങളും നശിപ്പിച്ചു. തൊട്ടടുത്ത തുള്ളൽ പ്രദേശത്തും വ്യാപകമായ രീതിയിൽ കൃഷി നശിപ്പിച്ചിട്ടുണ്ട്.

Related posts

ആധാർ കാർഡ് ഉടമകൾക്ക് ആശ്വസിക്കാം; സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി

Aswathi Kottiyoor

മഹാനദിയിൽ അമ്പതോളം യാത്രക്കാരുമായി ബോട്ട് മുങ്ങി, ഏഴുമരണം

Aswathi Kottiyoor

പുതുപ്പള്ളി എംഎല്‍എ ആയി ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു;

Aswathi Kottiyoor
WordPress Image Lightbox