27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ചാന്ദ്രയാനിറങ്ങും സെയ്‌ഫ്‌ ലാൻഡിൽ , പേടകം റോക്കറ്റിൽ ഘടിപ്പിച്ചു
Kerala

ചാന്ദ്രയാനിറങ്ങും സെയ്‌ഫ്‌ ലാൻഡിൽ , പേടകം റോക്കറ്റിൽ ഘടിപ്പിച്ചു

ചാന്ദ്രയാൻ 3 പേടകം സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യാനുള്ള ‘സുരക്ഷിതമേഖല’ കണ്ടെത്തി. ദക്ഷിണധ്രുവത്തിലെ മൻസിനസ്‌–- ബോഗസ്ലോവസ്‌കി ഗർത്തങ്ങൾക്കിടയിലുള്ള വിശാലമായ സമതലത്തിലാണിത്‌. ചരിവും പാറക്കെട്ടും കുഴികളും ഇല്ലാത്ത എൽ2 എന്ന മേഖലയാണിത്‌. മാസങ്ങൾ നീണ്ട പഠനത്തിനും ഒന്ന്‌, രണ്ട്‌ ചാന്ദ്രദൗത്യങ്ങളിൽനിന്ന്‌ ലഭിച്ച വിവരങ്ങളും സൂക്ഷ്‌മമായി പഠിച്ച ശേഷമാണ്‌ ഐഎസ്‌ആർഒ ശാസ്‌ത്രജ്ഞർ സ്ഥലം തെരഞ്ഞെടുത്തത്‌. നാല്‌ കിലോമീറ്റർ നീളവും 2.4 കിലോമീറ്റർ വീതിയുമുണ്ട്‌ ഇവിടെ. ആഗസ്‌തിലാണ്‌ പേടകം ഇവിടെയിറങ്ങുന്നത്‌. ഒരാഴ്‌ചയിലധികം തുടർച്ചയായി സൂര്യപ്രകാശം ലഭിക്കുമെന്നതാണ്‌ പ്രധാന പ്രത്യേകത.

അതുമൂലം ആശയവിനിമയത്തിന്‌ തടസ്സം നേരിടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ 12ന്‌ പകൽ 2.30നാണ്‌ വിക്ഷേപണം. 13 ആകാനും സാധ്യതയുണ്ട്‌. എൽവിഎം 3 റോക്കറ്റാണ്‌ ചാന്ദ്രയാനുമായി കുതിക്കുന്നത്‌. ഇത്‌ ചൊവ്വാഴ്‌ച റോക്കറ്റിൽ ഘടിപ്പിച്ചു. വെള്ളിയാഴ്‌ച രണ്ടാം വിക്ഷേപണത്തറയിലേക്ക്‌ നീക്കും. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവയടങ്ങുന്ന പേടകം 3900 കിലോയുണ്ട്‌. ഓർബിറ്റർ ഉണ്ടാകില്ല. ചാന്ദ്രയാൻ രണ്ടിന്റെ തകർച്ചയ്‌ക്ക്‌ കാരണമായ പ്രശ്‌നം പരിഹരിച്ചാണ്‌ പുതിയ ദൗത്യം. ഇടിച്ചിറങ്ങിയാലും കുഴപ്പമുണ്ടാകാത്ത രീതിയിലാണ്‌ ലാൻഡറിന്റെ നാല്‌ കാലുകൾ. സോഫ്‌റ്റ്‌വെയർ ശേഷിയും മൂന്നിരട്ടിയാക്കിയതിനൊപ്പം സ്ഥാനനിർണയ കാമറയുടെ എണ്ണം രണ്ടാക്കി. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ ആഘാതം കുറയ്‌ക്കുന്ന രീതിയിലാണ്‌ പേടകത്തിന്റെ രൂപകൽപ്പന.

Related posts

1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതബില്‍ കൗണ്ടറില്‍ സ്വീകരിക്കില്ല; ഓണ്‍ലൈനായി അടയ്ക്കാന്‍ നിര്‍ദേശം.

Aswathi Kottiyoor

നോട്ടപ്പുള്ളിയാകുമെന്ന്‌ ഭയം: ജാമ്യം നൽകാൻ ജഡ്‌ജിമാർക്ക്‌ ആശങ്കയെന്ന് ചീഫ്‌ ജസ്റ്റിസ്‌

Aswathi Kottiyoor

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​നി​യും

Aswathi Kottiyoor
WordPress Image Lightbox