24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വിദ്യയുടെ അറസ്റ്റ് നാടകം, ആർഷോയെ ചോദ്യം ചെയ്താൽ നിഖിൽ എവിടെയെന്നറിയാം: ചെന്നിത്തല
Uncategorized

വിദ്യയുടെ അറസ്റ്റ് നാടകം, ആർഷോയെ ചോദ്യം ചെയ്താൽ നിഖിൽ എവിടെയെന്നറിയാം: ചെന്നിത്തല

തിരുവനന്തപുരം∙ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്തത് നാടകമെന്ന് മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെളിവ് നശിപ്പിക്കാൻ സർക്കാർതലത്തിൽ സഹായം ലഭിച്ചെന്നാണു ചെന്നിത്തലയുടെ ആരോപണം. ‘‘മുഖ്യമന്ത്രി, വിഷയത്തിൽ പ്രതികരിക്കുന്നില്ല. നിഖിലിനും തെളിവ് നശിപ്പിക്കാൻ സമയം കൊടുത്തിരുന്നു. ആർഷോയെ ചോദ്യം ചെയ്താൽ നിഖിൽ എവിടെയെന്നറിയാം. നിഖിലിന് സീറ്റ് വാങ്ങിക്കൊടുത്തത് ബാബുജാനാണ്’’– ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം കേസിൽ അറസ്റ്റിലായ വിദ്യയെ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. മഹാരാജാസിന്‍റെയെന്നല്ല ഒരു കോളജിന്‍റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യ പറഞ്ഞത്. ‘‘അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്, പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണ്. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് താനും കുടുംബവും’’– വിദ്യ പൊലീസിൽ മൊഴിനൽകി.

കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്‍റെ വീട്ടില്‍നിന്നാണു വിദ്യ പിടിയിലായത്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് പിടിയിലായത്.

Related posts

തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും വ്യോമസേന ഹെലികോപ്ടറില്‍ സഞ്ചാരം,മോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി

Aswathi Kottiyoor

ശ്രീകൊച്ചു ഗുരുവായൂർ സേവാ സമിതി അയ്യപ്പ വിളക്ക് മഹോത്സവം സംഘടിപ്പിക്കുന്നു

Aswathi Kottiyoor

സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു ; 6 പേർക്ക്‌ കീർത്തിചക്ര ; മലയാളിക്ക് പരംവിശിഷ്ട സേവാ മെഡല്‍.*

Aswathi Kottiyoor
WordPress Image Lightbox