22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നാലരവർഷം; തെരുവുനായ് കടിച്ചത് 3500 പേരെ
Kerala

നാലരവർഷം; തെരുവുനായ് കടിച്ചത് 3500 പേരെ

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ നാ​ല​ര​വ​ർ​ഷ​ത്തി​നി​ടെ ​ജി​ല്ല​യി​ൽ തെ​രു​വു​നാ​യ് ക​ടി​ച്ചു​പ​റി​ച്ച​ത് 35,000ത്തി​ലേ​റെ പേ​രെ. ഓ​രോ വ​ർ​ഷ​വും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം കൂ​ടു​ക​യാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ഈ ​വ​ർ​ഷം ജൂ​​ൺ 19 വ​​രെ 6276 പേ​രെ നാ​യ് ക​ടി​ച്ചു. 2019ൽ ​നി​ന്ന് 2023ലെ​ത്തു​മ്പോ​ൾ ക​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യി​ലേ​റെ വ​ർ​ധി​ച്ചു.

2019ൽ 5794, 2020​​ൽ 3951, 2021ൽ 7927, 2022​​ൽ 11776, 2023 ജൂ​​ൺ 19 വ​​രെ 6276 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ജി​​ല്ല​​യി​​ലു​​ണ്ടാ​​യ തെ​​രു​​വു​​നാ​​യ് ആ​​ക്ര​​മ​​ണ​​മെ​​ന്ന് തെ​രു​വു​നാ​യ് ക്ക​​ളു​ടെ ദ​യാ​വ​ധ​ത്തി​ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​​ര​​ജി​​യി​​ൽ പ​റ​യു​ന്നു. സു​​പ്രീം​​കോ​​ട​​തി അ​​ഭി​​ഭാ​​ഷ​​ക​​ൻ സു​​ഭാ​​ഷ് ച​​ന്ദ്ര​​ൻ മു​​ഖേ​​ന​യാ​ണ് ഹ​ര​ജി സ​​മ​​ർ​​പ്പി​​ച്ച​ത്. ജി​ല്ല​യി​ൽ തെ​രു​വു​നാ​യ് ക്ക​ൾ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

ഓ​ട്ടി​സം ബാ​ധി​ച്ച് സം​സാ​ര ശേ​ഷി ന​ഷ്ട​മാ​യ മു​ഴ​പ്പി​ല​ങ്ങാ​ട്ടെ പ​തി​നൊ​ന്നു​കാ​ര​ൻ നി​ഹാ​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​തി​ദാ​രു​ണ​മാ​യാ​ണ് കൊ​ല്ല​പ്പെ​ട്ട് പ​ത്തു ദി​വ​സം തി​ക​യും മു​മ്പാ​ണ് ​തി​ങ്ക​ളാ​ഴ്ച മൂ​ന്നാം ക്ലാ​സു​കാ​രി ജാ​ൻ​വി​യ ക്രൂ​ര​മാ​യ അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. നി​ഹാ​ലി​നെ ആ​ക്ര​മി​ച്ച നാ​യ് ക്ക​ൾ ത​ന്നെ​യാ​ണോ മു​ഴ​പ്പി​ല​ങ്ങാ​ട് പാ​ച്ചാ​ക്ക​ര​യി​ലെ ജാ​ൻ​വി​യെ​യും ക​ടി​ച്ചു​പ​റി​ച്ച​തെ​ന്ന് സം​ശ​യ​മു​ണ്ട്. നി​ഹാ​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് നി​ന്നും മു​പ്പ​തി​ലേ​റെ നാ​യ് ക്ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു.

തെ​രു​വു​നാ​യ് ക​ടി​ച്ചു​പ​റി​ക്കു​മ്പോ​ൾ കാ​ര്യ​ങ്ങ​ൾ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ​യോ സ​ർ​ക്കാ​റി​ന്റെ​യോ കൈ​യി​ൽ നി​ൽ​ക്കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ​അ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ പ​റ​ഞ്ഞി​രു​ന്നു. നേ​ര​ത്തെ തെ​രു​വു​നാ​യ് ശ​ല്യ​ത്തി​നെ​തി​രെ സു​പ്രീം കോ​ട​തി​യി​ലു​ള്ള ഹ‍ര​ജി​യി​ൽ ക​ക്ഷി ചേ​രാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ടു​വ​ന്നി​രു​ന്നു.

അ​ക്ര​മ​ണ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ് ക്ക​ളെ ദ​യാ​വ​ധം ചെ​യ്യു​ന്ന​തി​ന് സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി​യെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. തെ​രു​വു​നാ​യ് ആ​ക്ര​മ​ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദ​​യാ​​വ​​ധ​​ത്തി​​ന് അ​​നു​​മ​​തി ആ​​വ​​ശ്യ​​പ്പെ​​ട്ട് ജി​​ല്ല പ​​ഞ്ചാ​​യ​​ത്ത് വീ​​ണ്ടും സു​​പ്രീം​​കോ​​ട​​തി​​യി​​ലെ​​ത്തി​​യ​​ത്. മ​​റ്റൊ​​ന്നും ഫ​​ല​​പ്ര​​ദ​​മ​​ല്ലാ​​ത്ത​​തു​​കൊ​​ണ്ടാ​​ണ് പേ ​​പി​​ടി​​ച്ച​​തും അ​​ത്യ​​ന്തം അ​​പ​​ക​​ട​​കാ​​രി​​ക​​ളു​​മാ​​യ നാ​യ് ക്ക​​ളു​​ടെ ദ​​യാ​​വ​​ധ​​ത്തി​​ന് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തെ​​ന്നും ഹ​​ര​​ജി​​യി​​ൽ ബോ​​ധി​​പ്പിച്ചു

തെ​രു​വു​നാ​യ് ക്ക​ൾ പെ​രു​കു​ന്ന​ത് ത​ട​യാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ (എ.​ബി.​സി) പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. നി​ല​വി​ലു​ള്ള നി​യ​മം അ​നു​സ​രി​ച്ച് വ​ന്ധ്യം​ക​ര​ണം മാ​ത്ര​മാ​ണ് പ​രി​ഹാ​രം. 2017ൽ ​ജി​ല്ല​യി​ൽ പ​ദ്ധ​തി തു​ട​ങ്ങി​യെ​ങ്കി​ലും പ​ത്താ​യി​ര​ത്തി​ൽ താ​ഴെ നാ​യ് ക്ക​ളെ മാ​ത്ര​മാ​ണ് വ​ന്ധ്യം​ക​രി​ച്ച​ത്. മു​പ്പ​തി​നാ​യി​ര​ത്തോ​ളം തെ​രു​വു​നാ​യ് ക്ക​ൾ ജി​ല്ല​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ത്ര​യും നാ​യ് ക്ക​ളെ വ​ന്ധ്യം​ക​രി​ക്ക​ൽ പ്രാ​യോ​ഗി​ക​മ​ല്ല.

പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലാ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ് ക്കളെ കൊ​ല്ലു​ന്ന​തി​ൽ എ​ന്തി​നാ​ണ് വേ​വ​ലാ​തി​യെ​ന്നും സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും പി.​പി. ദി​വ്യ പ​റ​ഞ്ഞു. എ.​ബി.​സി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കും മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​നും ജി​ല്ല പ​ഞ്ചാ​യ​ത്ത് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

മൂന്നാംക്ലാസുകാരി അപകടനില തരണംചെയ്തു
മു​ഴ​പ്പി​ല​ങ്ങാ​ട്: തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​പ​ക​ടനി​ല ത​ര​ണംചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് തെ​രു​വു​നാ​യ് ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പാ​ച്ചാ​ക്ക​ര​യി​ലെ ക​ല​ങ്ങോ​ട് ബാ​ബു, ശ്രീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ കെ. ​ജ​ാൻ​വി​യ​ക്ക് പരിക്കേറ്റ​ത്. തു​ട​ക്കും വ​യ​റി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. കു​ട്ടി​യെ കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ൽ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.

വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം നി​ഹാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട അ​തേ സ്ഥ​ല​ത്ത് നി​ന്നും ബൈ​ക്കി​ൽ പ​ത്ര വി​ത​ര​ണം ന​ട​ത്തു​ന്ന ഉ​ണ്ണി​യെ പി​ന്നാ​ലെ വ​ന്ന് ആ​ക്ര​മി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു. സ​മാ​ന​മാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്റെ പ​ല ഭാ​ഗ​ത്തും ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts

ജനശതാബ്ദി മോഡലിൽ കെഎസ്ആർടിസി, രണ്ടിടത്ത് മാത്രം സ്റ്റോപ്പ്; കണ്ടക്ടർ ഇല്ല.

Aswathi Kottiyoor

കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ; ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

Aswathi Kottiyoor

ലോ​ക്ഡൗ​ണ്‍ നാ​ലാം ദി​ന​ത്തി​ലേ​ക്ക്; വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നു പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox