28.1 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന് ഇടക്കാല മുന്‍കൂർ ജാമ്യം; അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം നല്‍കണം
Uncategorized

പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന് ഇടക്കാല മുന്‍കൂർ ജാമ്യം; അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം നല്‍കണം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരന് ഇടക്കാല മുന്‍കൂർ ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തിയാലും 50000 രൂപ ബോണ്ടിൽ ജാമ്യത്തിൽ വിടണമെന്നും കോടതി അറിയിച്ചു. സാക്ഷിമൊഴികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്.23ന് സുധാകരൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി അറിയിച്ചു.

അതേസമയം, സുധാകരന് എതിരെ ഡിജിറ്റല്‍ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സുധാകരനെതിരായ രഹസ്യമൊഴി കോടതിക്ക് കൈമാറി. പത്ത് ലക്ഷം രൂപ കൊടുക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴികളുണ്ടെന്നും സുധാകരനെതിരെ ഡിജിറ്റൽ തെളിവുകളുമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Related posts

കോവിഡ് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് പ്രധാനമന്ത്രി…

Aswathi Kottiyoor

കൊച്ചിയിൽ വിമാനത്തിന് ബോംബ് ഭീഷണി; അലൈൻസ് എയർ വിമാനത്തിൽ സുരക്ഷാ പരിശോധന

Aswathi Kottiyoor

അഞ്ച് മാസം ഗർഭിണിയായ യുവതിയെ കൊണ്ട്, വെടിയേറ്റ് മരിച്ച ഭർത്താവ് കിടന്ന കിടക്ക വൃത്തിയാക്കിപ്പിച്ചെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox