21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കടുത്ത വേനലിനുശേഷം മഴമറയിട്ട് ടാപ്പിങ് തുടങ്ങിയവർ റബ്ബർവിലയിടിവിനെത്തുടർന്ന് നിരാശയിൽ
Kerala

കടുത്ത വേനലിനുശേഷം മഴമറയിട്ട് ടാപ്പിങ് തുടങ്ങിയവർ റബ്ബർവിലയിടിവിനെത്തുടർന്ന് നിരാശയിൽ

കടുത്ത വേനലിനുശേഷം മഴമറയിട്ട് ടാപ്പിങ് തുടങ്ങിയവർ റബ്ബർവിലയിടിവിനെത്തുടർന്ന് നിരാശയിൽ. ആർ.എസ്.എസ്. നാല് ഗ്രേഡിന് കിലോഗ്രാമിന് 149 രൂപയാണ് വ്യാപാരിവില. ഒരാഴ്ചയ്കുള്ളിൽ മൂന്ന് രൂപയാണ് താണത്. റബ്ബർബോർഡ് വില 154 രൂപയായി. ശനിയാഴ്ച 156 രൂപയായിരുന്നു. 160 രൂപ കടന്ന് വിപണി മുന്നോട്ട് പോകുന്നതിനിടെയിലാണ് ടയർ കമ്പനികൾ മെല്ലെപ്പോക്ക് തുടങ്ങിയത്. ഇതോടെ വിപണി കൂപ്പുകുത്താൻ തുടങ്ങി.

സ്വഭാവിക റബ്ബറിന്റെ ഇറക്കുമതി ഇൗ സാമ്പത്തിക വർഷം ജൂൺ 10 വരെയുള്ള കണക്കുപ്രകാരം 82000 ടണ്ണായി. ഏപ്രിൽ-മേയ് മാത്രം 68000 ടണ്ണായിരുന്നു ഇറക്കുമതി. അന്താരാഷ്ട്ര വിപണിവില തദ്ദേശീയവിലയേക്കാൾ കുറവാണ്. ആർ.എസ്.എസ്. 3 ഗ്രേഡ് റബ്ബറാണ് നമ്മുടെ ആർ.എസ്.എസ്. നാലിന് തുല്യമായി കാണുന്നത്. ഇതിന് കിലോഗ്രാമിന് 140 രൂപയാണ്. ഇൗ സാഹചര്യത്തിൽ ഇനിയും ഇറക്കുമതിക്ക് ഒാർഡർ നൽകാനാണ് ടയർ കമ്പനികളുടെ നീക്കം.

ഏപ്രിൽ-മേയ് മാസങ്ങളിൽ ശരാശരി വില 151 ആയിരുന്നുവെങ്കിലും ചില ദിവസങ്ങളിൽ 160-ലേക്ക് എത്തി. ഇതോടെയാണ് മഴമറ ഇടാൻ കൃഷിക്കാർക്ക് ആവേശമായത്. മഴമറ ഇട്ടതോടെ വിലയും ഇടിഞ്ഞുതുടങ്ങി. 2022 ജൂണിൽ 176 രൂപയായിരുന്നു റബ്ബർവില. ഇൗ വർഷവും സമാനമായ കുതിപ്പ് മുന്നിൽ കണ്ട ടയർ കമ്പനികൾ വിപണി വിടുകയായിരുന്നു. മഴമറ നിർമാതാക്കളും ടയർ കമ്പനികളുമായി ഒത്തുകളി സംശയിക്കുന്നതായി ഉത്‌പാദകസംഘങ്ങളുടെ കൂട്ടായ്മ മുൻ പ്രസിഡന്റ് സുരേഷ് കോശി പറഞ്ഞു.

ചെലവ് ഇങ്ങനെ

ഒരു ബ്ലോക്ക് -300 മരത്തിന്റെ കണക്ക്,

ബ്രാക്കറ്റിൽ മുൻ വർഷത്തെ ചെലവ്

മഴമറച്ചെലവ് 12000 രൂപ(9000 രൂപ)

കാട് നീക്കൽ 8000 രൂപ(6500)

ആസിഡ്(രണ്ടര ലിറ്റർ) 900(550)

Related posts

പാതയോരങ്ങളിലെ കൊടിമരങ്ങളും തോരണങ്ങളും മാർഗനിർദേശം പുറത്തിറക്കി: എം വി ഗോവിന്ദൻ മാസ്റ്റർ

ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

സർക്കാർ ഓഫീസുകളിലെ സേവനം നല്ലതാണോ മോശമാണോ ?; റേറ്റിങ്‌ നൽകാൻ “എന്റെ ജില്ല’ ആപ്പ്

Aswathi Kottiyoor
WordPress Image Lightbox