21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • എക്കാലത്തെയും റെക്കോഡ് ഭേദിച്ച് സെന്‍സെക്‌സ്: വിപണിയില്‍ നേട്ടം തുടരുമോ?.
Uncategorized

എക്കാലത്തെയും റെക്കോഡ് ഭേദിച്ച് സെന്‍സെക്‌സ്: വിപണിയില്‍ നേട്ടം തുടരുമോ?.

വിപണിയില്‍ റെക്കോഡുകളുടെ കാലം വീണ്ടും. ബുധനാഴ്ച രാവിലത്തെ വ്യാപരത്തിനിടെ സെന്‍സെക്‌സ് വീണ്ടും റെക്കോഡ് ഉയരം കുറിച്ചു. 2022 ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 63,583 എന്ന പോയന്റ് മറികടന്ന് 63,588 നിലവാരത്തിലെത്തി. 260 പോയന്റാണ് നേട്ടം. നിഫ്റ്റിയാകട്ടെ 18,870 നിലവാരത്തിലെത്തി. 18,887.60 ആണ് റെക്കോഡ് ഉയരം.സെന്‍സെക്‌സ് ഓഹരികളില്‍ അള്‍ട്രടെക് സിമെന്റ്, പവര്‍ഗ്രിഡ്, വിപ്രോ, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ശ്രീരാം ഫിനാന്‍സ്, പിരമള്‍ എന്റര്‍പ്രൈസസ് എന്നിവയുടെ ഓഹരി വില അപ്പര്‍ സര്‍ക്യൂട്ട് ഭേദിച്ചു. 10 ശതമാനം മുന്നേറ്റമാണ് നടത്തിയത്. റെയില്‍ വികാസ് നിഗം ഓഹരിയില്‍ നാല് ശതമാനമാണ് കുതിപ്പുണ്ടായത്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, ധനകാര്യ സേവനം, ബാങ്ക്, എഫ്എംസിജി, ഐടി, മീഡിയ, റിയാല്‍റ്റി തുടങ്ങിയവയും നേട്ടത്തിലാണ്. നിഫ്റ്റി മിഡ് ക്യാപ് 1.01ശതമാനവും സ്‌മോള്‍ ക്യാപ് 0.68 ശതമാനവും ഉയര്‍ന്നു.

ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകളെയും സ്വാധീനിച്ചത്. ആഗോളതലത്തില്‍ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച മാന്ദ്യം യുഎസിനെ കാര്യമായി ബാധിക്കാതിരുന്നതാണ് വിപണി നേട്ടമാക്കിയത്. മാന്ദ്യഭീതിയില്‍ നേരത്തെതന്നെ യുഎസ് സൂചികകള്‍ കനത്ത ഇടിവ് നേരിട്ടിരുന്നു. അതില്‍നിന്നുള്ള മുന്നേറ്റമായി ഇതിനെ കാണാം. വരും ദിവസങ്ങളില്‍ ചാഞ്ചാട്ടം തുടരുമെങ്കിലും വിപണി ‘ബുള്ളിഷ്’ ആണെന്നാണ് വിലയിരുത്തല്‍.

Related posts

ഓര്‍മകള്‍ക്ക് മുന്നില്‍ ആദരം; ടിഎൻ ഗോപകുമാറിന്‍റെ ഓർമകൾക്ക് ഇന്ന് എട്ടാണ്ട്

Aswathi Kottiyoor

സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി സ്വർണ്ണവില

Aswathi Kottiyoor

ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നു; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, സെപ്തംബർ 8ന് ശക്തമായ മഴ

Aswathi Kottiyoor
WordPress Image Lightbox