സ്കൂളിലെ കളരിപ്പയറ്റ് ടീമിന്റെ നേതൃത്വത്തിൽ യോഗ ദിനവും, വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഗീത ദിനവും ആ ചരിച്ചു. കേളകം സി.വി. എൻ കളരി ഗുരുക്കൾ ശ്രീ.എൻ ഇ പവിത്രൻ യോഗയുടെ പ്രാധാന്യം വിശദീകരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി. സുമിത . എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംഗീത ദിനത്തിന്റെ പ്രാധാന്യം എസ്.ആർ.ജി കൺവീനർ ശ്രീമതി ജിഷാറാണി വി.എസ് വിശദീകരിച്ചു. പവിത്രൻ ഗുരുക്കൾ കുട്ടികളെ യോഗാസനങ്ങളുടെ ഡെമോ ചെയ്യിച്ചു. , മാനേജർ കെ.സുനിൽ കുമാർ ആശംസ അർപ്പിച്ചുസംസാരിച്ചു. തുടർന്ന് കുട്ടികളുടെ സംഗീത അർച്ചനയും നടന്നു. അധ്യാപകരായ രജി.ടി.ഡി , ഉമ കെ.ബി, പി.കെ.പ്രജിന , അഞ്ജു കെ.എന്നിവർ നേതൃത്വം നല്കി.