23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കഞ്ചിക്കോട്ട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
Uncategorized

കഞ്ചിക്കോട്ട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട്ട് സ്റ്റീൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നുരാവിലെ ആറുമണിയോടെയാണ് അപകടം. സ്റ്റീൽ കമ്പനിയിലെ ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ ഓപറേറ്ററാണ് തീപൊള്ളലേറ്റുമരിച്ച അരവിന്ദ്. അരവിന്ദിന്റെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് തീപിടിത്തത്തിൽ പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും നില ഗുരുതരമാണെന്നാണ് വിവരം

Related posts

വന്യമൃഗ പ്രശ്നം യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി ഇ.പി ജയരാജൻ

Aswathi Kottiyoor

*തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ ട്രക്കിന് പിന്നിലിടിച്ച്‌ മണ്ണടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു.*

Aswathi Kottiyoor

ഭക്തിസാന്ദ്രം ശബരിമല, തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത്; മകരവിളക്കിന് സ്പോട്ട് ബുക്കിംഗ് 80000 ആക്കും

Aswathi Kottiyoor
WordPress Image Lightbox