വ്യവസായമന്ത്രിയുടെ സംരംഭകപിന്തുണ കേട്ട് കടമേറെ എടുത്തിരുന്നു രാജ്കുമാര്‍. വ്യവസായം തുടങ്ങാനുള്ള ഉപകരണങ്ങളും സ്ഥലവും നിര്‍മിതിയും പൂര്‍ത്തിയാക്കി. പക്ഷേ എല്ലാം പ്രവര്‍ത്തന സജ്ജമായ രാജ്കുമാറിന്റെ സ്നാക്സ് നിര്‍മാണ യൂണിറ്റ് ഇനിയും തുടങ്ങാനായില്ല. ഉദ്യോഗസ്ഥരെത്തി സ്ഥലപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് രാജ്കുമാര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഓരോ ഘട്ടത്തില്‍ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ലീസിനെടുത്ത സ്ഥലത്തിന്റെ അടിയാധാരം വരെ സമര്‍പ്പിച്ചു. എന്നിട്ടൊടുവില്‍ റോഡും ഫാക്ടറിയും തമ്മിലുള്ള അകലം നിയമാനുസൃതമല്ലെന്നു കുറിച്ചതോടെ ആ സംരംഭം പൊളിഞ്ഞു. ഗതികെട്ടപ്പോഴാണ് തന്റെ നിസഹായത വെളിവാക്കി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതെന്നു രാജ്കുമാര്‍ പറഞ്ഞു.