24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 67-കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
Uncategorized

നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 67-കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തിരുവല്ല വെണ്‍പാല താഴമ്ബള്ളത്ത് വീട്ടില്‍ കുഞ്ഞായൻ(67) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കുട്ടി ഇയാളുടെ ഓട്ടോറിക്ഷയിലാണ് സ്കൂളില്‍ പോയിരുന്നത്. സ്കൂളില്‍ നിന്നും തിരികെ വരും വഴി മറ്റ് കുട്ടികളെ അവരവരുടെ വീടുകളില്‍ ഇറക്കിയ ശേഷം വിജനമായ സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടായിരുന്നു കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ഒരാള്‍ കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് മാതാവ് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്.കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

എസ്ഐ വിജയന്റെ ആത്മഹത്യാശ്രമത്തിന് പിന്നിൽ സിപിഎം സമ്മര്‍ദ്ദം’, ആരോപണവുമായി കോണ്‍ഗ്രസ്

Aswathi Kottiyoor

വെഞ്ഞാറമൂട്ടിൽ ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

കൈവശം 52,920 രൂപ, കാറില്ല, വീടില്ല, ആസ്തി 3.02 കോടി; മോദിയുടെ ആസ്തി വിവരങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox