27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ചുങ്കത്തറ ഇടമലവളവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
Uncategorized

ചുങ്കത്തറ ഇടമലവളവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം∙ ചുങ്കത്തറ ഇടമലവളവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രക്കാരനായ എടക്കര മുപ്പിനി പാറയിൽ പി.റെനിയുടെ മകൻ റെൻസൺ (19) ആണ് മരിച്ചത്. മഞ്ചേരി ഏറനാട് കോളജിലെ എഞ്ചിനീയറിങ് വിദ്യാർഥിയാണ്. അപകടം നടന്നയുടൻ റെൻസണെ നാട്ടുകാർ നിലമ്പൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നിലമ്പൂർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വളവില്‍ ഓവര്‍ടേക്ക് ചെയ്ത് കാര്‍ എത്തിയതു കണ്ട് ബ്രേക്ക് ചെയ്തതോടെ ബൈക്ക്, നിയന്ത്രണംവിട്ട് മറിഞ്ഞ് കാറുമായി കൂട്ടിയിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Related posts

തലശ്ശേരി-മാഹി ബൈപ്പാസില്‍ വാഹനാപകടം; ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു

Aswathi Kottiyoor

‘ലിനി ത്യാഗത്തിന്റെ പ്രതീകം, നാടിൻ്റെ അഭിമാനം’; സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പിൽ കെ.കെ. ശൈലജ

Aswathi Kottiyoor

ഡോ ആൻ്റണി വാവുങ്കലിനെ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി നിയമിച്ചു

Aswathi Kottiyoor
WordPress Image Lightbox