പരിസരത്തും ഈർച്ച മില്ലിൻ്റെപരിസരത്തും, ടെലഫോൺ എക്സ്ചേഞ്ച് പരിസരത്തും, സാംസ്കാരിക കേന്ദ്രത്തിലും തമ്പടിക്കുന്ന മദ്യപന്മാർ ആണ് ദിവസങ്ങളായി തമ്മിൽ ഏറ്റുമുട്ടുന്നത്. ചൊവ്വാഴ്ച രാവിലെയും
ക്ഷീര സംഘത്തിൻറെ പരിസരത്ത് സംഘർഷമുണ്ടായി നാട്ടുകാർ പറയുന്നു .
ടെലഫോൺ എക്സ്ചേഞ്ച് മുൻവശത്തെ ചാപ്പത്തോട് കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പനയും വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. സംഘർഷം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസും മേഖലയിൽ അന്വേഷണം നടത്തി വരികയാണ്. ശാന്തമായിരുന്ന അടയ്ക്കാത്തോട് ടൗണിലെ ക്രമസമാധാനത്തിൽ മദ്യപന്മാരുടെ ഏറ്റുമുട്ടൽ മൂലം അശാന്തി പടരുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .മദ്യപന്മാരുടെ ഏറ്റ് മുട്ടലും, തെറി വിളി പരമ്പരയും, സമീപ വ്യാപാരികൾക്കും അസഹനീയമാണെന്നും പരാതിയുണ്ട്.