26 C
Iritty, IN
July 6, 2024
Uncategorized

കാലവർഷം ശക്തമാകുന്നു

തിരുവനന്തപുരം ∙ സംസ്ഥാനത്തു കാലവർഷം വീണ്ടും സജീവമാകുന്നു. ‘ബിപോർജോയ്’ ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞ സാഹചര്യത്തിൽ തെക്കുപടിഞ്ഞാറൻ കാറ്റുകൾ ശക്തമായതോടെ കാലവർഷം വരുംദിവസങ്ങളിൽ ശക്തിയാർജിക്കുമെന്നാണു കാലാവസ്ഥാ വകുപ്പു നൽകുന്ന സൂചന.
ശനിയാഴ്ച വിവിധ ജില്ലകളിൽ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴയായ 7.6 സെന്റീമീറ്റർ കോട്ടയത്തു ലഭിച്ചു. പാലക്കാട് 5.8 സെന്റീമീറ്റർ മഴ പെയ്തു.

ഇന്നു ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 22 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. 22 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.

Related posts

അന്തിമ വോട്ടര്‍പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും

Aswathi Kottiyoor

ആറളം ഫാമിലെ മുഴുവൻ ഫാം ഓഫീസുകളും ഉപരോധിച്ച് സമരം

വർക്കലയിൽ 5 വയസുകാരി ട്രെയിനിനടിയിലേക്ക് വീണു, ദൈവദൂതനപ്പോലെ അസി. ലോക്കോ പൈലറ്റ്, കുഞ്ഞിന് പുതുജീവൻ

Aswathi Kottiyoor
WordPress Image Lightbox