23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വീണ്ടുമൊരു വായനാദിനം; നിശ്ചലമായി സ്കൂൾ ലൈബ്രറികൾ
Kerala

വീണ്ടുമൊരു വായനാദിനം; നിശ്ചലമായി സ്കൂൾ ലൈബ്രറികൾ

വീണ്ടുമൊരു വായനാദിനം കടന്നുപോകുമ്പോൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ലൈബ്രറി പ്രവർത്തനം പേരിനുപോലും ഇല്ലാതാവുന്നു. 2077 ഹയർ സെക്കൻഡറി സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കുന്നവിധത്തിലുള്ള ലൈബ്രറി ഉള്ളത് നാലിടത്ത് മാത്രം. ഒരു സർക്കാർ സ്കൂൾ പോലും ഈ പട്ടികയിൽ ഇല്ല.പതിനായിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂളുകളിൽ ലൈബ്രേറിയൻ നിയമനം നടത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. അത്തരത്തിൽ വിശാലമായ ലൈബ്രറിയുള്ള എറണാകുളം പൂത്തോട്ടയിലെ കെ.പി.എം.എച്ച്.എസ്.എസിന് മാത്രമാണ് ലൈബ്രേറിയന്റെ താത്കാലിക നിയമനം നടത്താൻ വിദ്യാഭ്യാസവകുപ്പ് അനുമതി നൽകിയത്. പതിനായിരം പുസ്തകങ്ങളുള്ള കോട്ടയം വെണ്ടയാർ ജെ.ജെ.എം.എം.എച്ച്.എസ്.എസ്, പറവൂർ എസ്.എൻ.എച്ച്.എസ്.എസ്, കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അതുമില്ല. സ്കൂൾ അഡ്മിഷൻ സമയത്ത് ലൈബ്രറി ഫീസിനത്തിൽ ഒരു കുട്ടിയിൽ നിന്ന് 25 രൂപ വീതം സ്കൂളുകൾ പിരിക്കുന്നുമുണ്ട്.

2015ലെ കോടതി ഉത്തരവു പ്രകാരമാണ് പതിനായിരം പുസ്തകങ്ങളുള്ള ഹയർസെക്കൻഡറി സ്കൂളുകൾക്ക് ലൈബ്രേറിയനെ (ഗ്രേഡ് നാല്, മൂന്ന്) അനുവദിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ചട്ടമുണ്ടാക്കിയത്. നിലവിൽ എല്ലാ സ്കൂളുകളിലും ലൈബ്രറിയുടെ ചുമതല ഏതെങ്കിലും ഒരു അദ്ധ്യാപകനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ വിഭാഗങ്ങളിൽ ലൈബ്രറിയും ലൈബ്രേറിയനും ഉണ്ടെങ്കിൽ മാത്രമേ സ്കൂളുകൾക്ക് അനുമതി ലഭിക്കുകയുള്ളൂ. പത്താം ക്ളാസുവരെയുള്ള സ്കൂളുകളിലും ലൈബ്രറിയുണ്ടെങ്കിലും ഏതെങ്കിലും അദ്ധ്യാപകനാണ് അതിന്റെ ചുമതല. പ്രതിവർഷം നൂറു കണക്കിന് ലൈബ്രറി സയൻസ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും അതും പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.
 2077 ഹയർ സെക്കൻഡറി സ്കൂളുകൾ852: സർക്കാർ സ്കൂളുകൾ
846: എയ്ഡഡ് സ്കൂളുകൾ379: അൺ എയ്ഡഡ് സ്കൂളുകൾ

Related posts

വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വിൽപ്പന കുത്തനെ കുറയുന്നു

Aswathi Kottiyoor

വിലക്കയറ്റം: അരിയുടെ കയറ്റുമതി നിയന്ത്രിക്കാൻ ഒരുങ്ങി കേന്ദ്രം

Aswathi Kottiyoor

അനെർട്ട് ഇ-കാറുകളുടെ ഫ്ളാഗ് ഓഫ് ഇന്ന് (19 മേയ്)

Aswathi Kottiyoor
WordPress Image Lightbox