• Home
  • Uncategorized
  • *ലിങ്കുകളിലൂടെ ലഭിക്കുന്ന എല്ലാ ഫയലുകളും ഡൗൺലോഡ് ചെയ്യരുത് : മുന്നറിയിപ്പുമായി കേരള പൊലീസ്.*
Uncategorized

*ലിങ്കുകളിലൂടെ ലഭിക്കുന്ന എല്ലാ ഫയലുകളും ഡൗൺലോഡ് ചെയ്യരുത് : മുന്നറിയിപ്പുമായി കേരള പൊലീസ്.*

തിരുവനന്തപുരം > വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ ലിങ്കുകളിലൂടെ വരുന്ന .apk, .exe എന്നീ എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഒരുകാരണവശാലും ഡൗൺലോഡ് ചെയ്യരുതെന്നും ഇത്തരം ലിങ്കുകളുപയോഗിച്ച് ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും വ്യക്തിഗത വിവരവങ്ങൾ ശേഖരിക്കാനും കഴിയുമെന്നും സ്വയം മുൻകരുതൽ സ്വീകരിക്കണമെന്നും കേരള പൊലീസ് ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

കേരള പൊലീസ് ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരികളായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, ഉടമയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങൾ തട്ടിയെടുക്കുന്ന തട്ടിപ്പുകൾ കൂടിവരുകയാണ്. ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകൾ അയച്ചു നൽകുകയും, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ തട്ടിപ്പുകാർക്ക് ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുന്നു. തുടർന്ന് അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരവങ്ങൾ ശേഖരിക്കാനും, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും മറ്റ് സമൂഹവിരുദ്ധ പ്രവർത്തനങ്ങൾക്കും കഴിയുന്നു.

പ്ളേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk, .exe എന്നീ എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഒരുകാരണവശാലും ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. സ്വയം മുൻകരുതൽ സ്വീകരിക്കുന്നത് ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ സഹായിക്കും.

Related posts

രണ്ട് പെണ്‍മക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ, അച്ഛൻ ട്രെയിനിടിച്ചും മരിച്ചു; സംഭവം പയ്യോളിയിൽ

Aswathi Kottiyoor

ഗുജറാത്തില്‍ ഫാക്ടറിയില്‍ സ്ഫോടനം; ആറ് തൊഴിലാളികള്‍ മരിച്ചു;

Aswathi Kottiyoor

മാത്യു കുഴല്‍നാടന്‍ എംഎല്‍ എയ്ക്കും മുഹമ്മദ് ഷിയാസിനും അനുവദിച്ച ഇടക്കാല ജാമ്യം തുടരും

Aswathi Kottiyoor
WordPress Image Lightbox