24.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ഈ അഭ്യാസം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് വ്യാമോഹം മാത്രം: മുന്നറിയിപ്പുമായി പൊലീസ്
Uncategorized

ഈ അഭ്യാസം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് വ്യാമോഹം മാത്രം: മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം∙ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കു മുന്നറിയിപ്പുമായി പൊലീസ്. ഇങ്ങനെ മറച്ചുപിടിക്കുന്നതു കൊണ്ടു നിയമനടപടിയിൽനിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പൊലീസ് വ്യക്തമാക്കി. അപകടകരമായ ഈ പ്രവർത്തി ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

കുറിപ്പ് ഇങ്ങനെ:

നിരത്തുകളിലെ ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! അപകടകരമായ അഭ്യാസമാണ് നിങ്ങൾ കാണിക്കുന്നത്. പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്നത് വിനീതമായി ഓർമിപ്പിക്കുന്നു.

Related posts

24 മണിക്കൂറിൽ 266 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ 117 കുട്ടികൾ; ഗാസയിൽ അതിശക്ത വ്യോമാക്രമണവുമായി ഇസ്രയേൽ!

Aswathi Kottiyoor

മലയാളികളുടെ ഐക്യത്തിന്റെ കരുത്തില്‍ നാട്ടിലെത്തുന്ന റഹീമിന് യൂസഫലിയുടെ വക ഇരട്ടിമധുരം; റഹീമിന് വീട്‌നല്‍കുമെന്ന് എം എ യൂസഫലി

Aswathi Kottiyoor

പേരിയയിൽ ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox