24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു, നാലംഗ സംഘം അപകടത്തിൽപ്പെട്ടു
Uncategorized

തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു, നാലംഗ സംഘം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം : തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊൻമുടി വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന നാല് പേരിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണ്. മഴയും മൂടൽമഞ്ഞുമുള്ള കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമാണെന്നാണ് നാട്ടുകാർ അറിയിച്ചത്. അഞ്ചലിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ബ്രേക്ക് നഷ്ടപ്പെട്ട് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന.

Related posts

നീറ്റിൽ തുടങ്ങി നെറ്റ് വരെ; പരീക്ഷാ വിവാദത്തില്‍ കുടുങ്ങി കേന്ദ്ര സര്‍ക്കാര്‍, പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

Aswathi Kottiyoor

കഴിഞ്ഞ മാസം മരിച്ചു, സംസ്കാരവും നടത്തി! ഇപ്പോഴിതാ ജീവനോടെ കൺമുന്നിൽ; ആ മൃതദേഹം ആരുടേതെന്ന് അന്വേഷിച്ച് പൊലീസ്

Aswathi Kottiyoor

ഇ–ഹെൽത്ത് കേരള’ പകുതി സ്ഥാപനങ്ങളിലും നടപ്പായില്ല; ഒപി ഉപയോഗിക്കുന്നത് ആയിരത്തിൽതാഴെ പേർ മാത്രം

Aswathi Kottiyoor
WordPress Image Lightbox